Deshabhimani

print edition ആദിത്യനാഥിന്റെ വെളിപ്പെടുത്തൽ; വെട്ടിലായി ബിജെപി

Yogi.jpg
avatar
എം അഖിൽ

Published on Nov 03, 2026, 12:20 AM | 1 min read

ന്യൂഡൽഹി: ഉത്തർപ്രദേശ്‌ വോട്ടർപട്ടികയിൽ 1.27 കോടി ഹിന്ദു വോട്ടുകൾ കാണാതായത്‌ ആശങ്കാജനകമാണെന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പരാമർശത്തിൽ വെട്ടിലായി ബിജെപി. ഇന്ത്യ കൂട്ടായ്‌മ രാജ്യവ്യാപകമായി എസ്‌ഐആറിനെതിരെ പ്രക്ഷോഭം നടത്തുന്പോൾ അതിനെ ശരിവയ്‌ക്കുന്ന പ്രസ്‌താവനയാണ് ആദിത്യനാഥ് നടത്തിയത്. മോദി–ഷാ നേതൃത്വവും ആദിത്യനാഥുമായുള്ള അധികാര വടംവലിയുടെ പശ്‌ചാത്തലത്തിലാണ്‌ പരാമർശം. നിയമസഭാ തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി ഭയന്ന് ആദിത്യനാഥ് മുൻകൂർ ജാമ്യമെടുക്കുകയാണെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി.


എംഎൽസി തെരഞ്ഞെടുപ്പിലെ തിരിച്ചടിക്കുശേഷമാണ്‌ ആദിത്യനാഥിന്‌ വോട്ടർ പട്ടികയിലെ പ്രശ്‌നങ്ങളെക്കുറിച്ച്‌ ബോധോദയമുണ്ടായതെന്ന് എസ്‌പി അധ്യക്ഷൻ അഖിലേഷ്‌ യാദവ്‌ പരിഹസിച്ചു. 30ന്‌ ലഖ്‌ന‍ൗവിൽ ചേർന്ന ബിജെപി സംസ്ഥാന പ്രവർത്തകസമിതി യോഗത്തിലാണ്‌ ആദിത്യനാഥ്‌ വിവാദ പരാമർശം നടത്തിയത്‌. പഞ്ചായത്ത്‌ വോട്ടർപട്ടികയിൽ പേരുള്ള 66 ലക്ഷം പേർ നിയമസഭാ വോട്ടർ പട്ടികയിലില്ല. സർക്കാർ ക്ഷേമ പദ്ധതികളുടെ 55 ലക്ഷം ഗുണഭോക്താക്കളുടെ പേരുകൾ ഉൾപ്പെട്ടിട്ടില്ല. 18–19 പ്രായവിഭാഗത്തിലെ 4.5 ലക്ഷം യുവാക്കളെ കണ്ടെത്താനായില്ല– ആദിത്യനാഥ് പരാതിപ്പെട്ടു.


എസ്‌ഐആറിനെ ശക്തമായി പിന്തുണച്ചിരുന്ന ആദിത്യ നാഥിന്റെ നിലപാട്‌ മാറ്റം ദേശീയതലത്തിൽ വലിയ ചർച്ചയായി. യുപി തെരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടായാൽ പരാജയത്തിന്റെ ഉത്തരവാദിത്വം തന്റെ തലയിൽ മാത്രം കെട്ടിവയ്‌ക്കാൻ വ്യാമോഹിക്കേണ്ടെന്ന്‌ മോദിക്കും ഷായ്‌ക്കുമുള്ള രാഷ്ട്രീയ സന്ദേശംകൂടി ആദിത്യനാഥിന്റെ പ്രസ്‌താവന. അയോധ്യ രാമക്ഷേത്രത്തിലെ കാണിക്കക്കൊള്ളയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പ്രധാനമന്ത്രിയുടെ ഓഫീസിൽനിന്നുണ്ടായ ഇടപെടലുകളിൽ യോഗിക്ക്‌ കടുത്ത അതൃപ്‌തിയുണ്ടെന്ന് റിപ്പോർട്ടുണ്ടായിരുന്നു.




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home