Deshabhimani

സംസ്ഥാന സിവില്‍ സര്‍വീസ് ഫുട്ബോള്‍

സെമി ഫൈനല്‍, 
ഫൈനല്‍ മത്സരം ഇന്ന്

aa
വെബ് ഡെസ്ക്

Published on Nov 03, 2026, 12:21 AM | 1 min read

സ്വന്തം ലേഖകൻ

മലപ്പുറം

സര്‍ക്കാര്‍ ജീവനക്കാര്‍ക്കായുള്ള സംസ്ഥാന സിവില്‍ സര്‍വീസ് ഫുട്ബോള്‍ ടൂര്‍ണമെന്റിലെ സെമി ഫൈനല്‍, ഫൈനല്‍ മത്സരങ്ങള്‍ ചൊവ്വാഴ്ച മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തില്‍ നടക്കും. ആലപ്പുഴ ഒഴികെയുള്ള ജില്ലാ ടീമുകളും സെക്രട്ടറിയറ്റ് ടീമുമാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. കഴിഞ്ഞവര്‍ഷത്തെ ചാമ്പ്യന്മാരായ മലപ്പുറവും റണ്ണറപ്പായ പാലക്കാടും നേരിട്ട് ക്വാര്‍ട്ടറിലേക്ക് കടന്നിരുന്നു. തിങ്കളാഴ്ച നടന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ എറണാകുളം പാലക്കാടിനെയും തൃശൂര്‍ തിരുവനന്തപുരത്തെയും കോഴിക്കോട് കാസര്‍കോടിനെയും മലപ്പുറം ഇടുക്കിയെയും പരാജയപ്പെടുത്തി. ചൊവ്വ രാവിലെ എട്ടിന് എറണാകുളവും തൃശൂരും തമ്മിലാണ് ആദ്യ സെമി. രാവിലെ ഒമ്പതിന് കോഴിക്കോടും മലപ്പുറവും തമ്മിലാണ് രണ്ടാം സെമി. പകല്‍ മൂന്നിന് ലൂസേഴ്സ് ഫൈനലും നാലിന് ഫൈനലും നടക്കും. ടൂര്‍ണമെന്റ് മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി എ ജബ്ബാര്‍ ഹാജി ഉദ്ഘാടനംചെയ്തു. ജില്ലാ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് യു തിലകന്‍ അധ്യക്ഷനായി. ജില്ലാ ഫുട്ബോള്‍ അസോസിയേഷന്‍ സെക്രട്ടറി പി എം സുധീര്‍ കുമാര്‍, വി കെ രാജേഷ്, കെ അബ്ദുള്‍ ബഷീര്‍, ചക്രപാണി, സി സുരേഷ്, കെ വി അന്‍വര്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് പി ഹൃഷികേശ് കുമാര്‍ സ്വാഗതവും സെക്രട്ടറി ടി മുരുകന്‍ രാജ് നന്ദിയും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home