Deshabhimani

എ ബി ബിജേഷ് രക്തസാക്ഷി ദിനം ആചരിച്ചു

എ ബി ബിജേഷ്  രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പ്രകടനം

എ ബി ബിജേഷ് രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പ്രകടനം

വെബ് ഡെസ്ക്

Published on Nov 03, 2026, 12:19 AM | 1 min read

കുന്നംകുളം

എ ബി ബിജേഷിന്റെ 17–-ാമത് രക്തസാക്ഷി ദിനം ആചരിച്ചു. ബ്രാഞ്ചുകളിൽ പ്രഭാതഭേരിയും പുഷ്പാർച്ചനയും നടത്തി. രാവിലെ 10ന്‌ പഴഞ്ഞി എംഡി കോളേജിൽനിന്ന് വിദ്യാർഥി പ്രകടനം ആരംഭിച്ച് കോട്ടോൽ സെന്ററിൽ എത്തി. തുടർന്ന് സിപിഐ എം, ഡിവൈഎഫ്ഐ, എസ്എഫ് ഐ സംയുക്ത പ്രകടനം റെഡ് വളണ്ടിയർമാരുടെ അകമ്പടിയോടെ ആരംഭിച്ച് ബിജേഷിന്റെ വസതിയിലെ സ്‌മൃതികുടീരത്തിലെത്തി പുഷ്പാർച്ചന നടത്തി. സി പിഐ എം ഏരിയ സെക്രട്ടറി കെ കൊച്ചനിയൻ, ഡിവൈഎഫ്ഐ വെസ്റ്റ് ബ്ലോക്ക് സെക്രട്ടറി നിതി ൻ വിജയൻ, എസ്എഫ്ഐ ഏ രിയ സെക്രട്ടറി പ്രണവ് പ്രേമൻ എന്നിവർ പുഷ്പചക്രം അർപ്പിച്ചു. വില്ലന്നൂർ സെന്ററിലെ അനുസ്മരണ വേദിയിൽ എം ബാലാജി, പി എസ് സഞ്ജീവ്, എറിൻ ആന്റണി എന്നിവർ പതാക ഉയർത്തി. പൊതുയോഗം എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് ഉദ്ഘാടനം ചെയ്തു. സിപിഐ എം ഏരിയ സെക്രട്ടറി കെ കൊച്ചനിയൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ എം ബാലാജി, ടി കെ വാ സു, ജില്ലാ കമ്മിറ്റിയംഗം എം എ ൻ സത്യൻ, ഡിവൈഎഫ് ഐ സംസ്ഥാന കമ്മിറ്റിയംഗം എറിൻ ആന്റണി, എസ്‌എഫ്ഐ ജില്ലാ സെക്രട്ടറി ടി അഭിജിത്ത്, ബിജേഷിന്റെ സഹോദരൻ എ ബി ബിനേഷ്, ബിന്ദു ധർമൻ, എം എൻ മുരളീധരൻ, പത്മം വേണുഗോപാൽ, കെ ഇ സുധീർ എന്നിവർ സംസാരിച്ചു. ​രാവിലെ ബിജേഷിന്റെ കലാലയമായ പഴഞ്ഞി എംഡി കോളേജിലും ബിജേഷ് വെട്ടേറ്റു വീണ പഴഞ്ഞിയിലും പ്രത്യേക അനുസ്‌മരണ പരിപാടികൾ സംഘടിപ്പിച്ചു. പഴഞ്ഞി എം ഡി കോളേജിൽ തയ്യാറാക്കിയ സ്മൃതി മണ്ഡപത്തിൽ എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റ്‌ കെ ആദികേശും വെട്ടേറ്റു വിണ പഴഞ്ഞിയിൽ ത യ്യാറാക്കിയ സ്മൃതിമണ്ഡപത്തിൽ സിപിഐ എം ജില്ലാ കമ്മിറ്റിയംഗം എം എൻ സത്യനും പതാക ഉയർത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home