ad
Deshabhimani

പരാജയഭീതിയിൽനിന്ന്‌

ഡീൽ ആക്ഷേപം പൊളിഞ്ഞപ്പോൾ അടുത്തത്‌ ഇരട്ടവോട്ട്‌ ആരോപണം

v d satheesan
വെബ് ഡെസ്ക്

Published on Apr 03, 2026, 04:36 PM | 1 min read

തിരുവനന്തപുരം : തെരഞ്ഞെടുപ്പിന്‌ ദിവസങ്ങൾമാത്രം ശേഷിക്കെ, സിപിഐ എമ്മിനെതിരെ കോൺഗ്രസ്‌ നേതാക്കളുന്നയിച്ച ഇരട്ടവോട്ട്‌ ആരോപണം പരാജയഭീതിയിൽനിന്ന്‌. തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ചത്‌ മുതൽ ഉയർത്തിയ നുണക്കഥകൾ ഓരോന്നായി പൊളിഞ്ഞപ്പോഴാണ്‌ കള്ളവോട്ട്‌ ആരോപണം. ഇരട്ടവോട്ട്‌ ആരോപണം ഉയർത്തിയതാകട്ടെ, രാജസ്ഥാനിൽനിന്നെത്തിയ മുൻ കോൺഗ്രസ്‌ മുഖ്യമന്ത്രി അശോക്‌ ഗെഹ്‌ലോട്ടും. പിന്നീടിത്‌ കേരളത്തിലെ കോൺഗ്രസ്‌ നേതാക്കളും ഏറ്റെടുക്കുന്ന നിലയാണുണ്ടായത്‌. ബിജെപിയുമായി ഒളിഞ്ഞും തെളിഞ്ഞും ധാരണയുണ്ടാക്കിയ യുഡിഎഫ്‌ അത്‌ മറയ്‌ക്കാൻ ആദ്യം എൽഡിഎഫ്‌–ബിജെപി ഡീൽ ആരോപിച്ച്‌ രംഗത്തെത്തി.

എന്നാൽ, ബിജെപിയുമായി എല്ലാ കാലത്തും കോൺഗ്രസ്‌ ഉണ്ടാക്കിയ ഡീലുകൾ, തെളിവുകൾ സഹിതം എൽഡിഎഫ്‌ ഉയർത്തിയതോടെ അത്‌ വിട്ടു. പിന്നീട്‌ സിപിഐ എം– എസ്‌ഡിപിഐ ഡീൽ എന്നായി. മഞ്ചേശ്വരത്ത്‌ മുസ്ലിം ലീഗ്‌ ആവശ്യപ്പെട്ടതനുസരിച്ചാണ്‌ എസ്‌ഡിപിഐ സ്ഥാനാർഥിയെ പിൻവലിച്ചത്‌. ഇത്‌ മറച്ചുവച്ചാണ്‌ എൽഡിഎഫിനെതിരായ ആക്ഷേപം. വർഗീയകക്ഷിയായ ജമാഅത്തെ ഇസ്ലാമി പരസ്യമായാണ്‌ യുഡിഎഫിന്‌ പിന്തുണ പ്രഖ്യാപിച്ചത്‌. എസ്‌ഡിപിഐ ഡീൽ ആരോപണവും ഏശാതെ വന്നപ്പോഴാണ്‌ സിപിഐ എമ്മിനെതിരെ ഇരട്ടവോട്ട്‌ ആക്ഷേപം ഉന്നയിക്കുന്നത്‌.

തീവ്ര പുനപരിശോധനയ്‌ക്കുശേഷമുള്ള വോട്ടർപട്ടിക അടിസ്ഥാനമാക്കിയാണ്‌ ഇത്തവണ തെരഞ്ഞെടുപ്പ്‌. അന്തിമപട്ടിക പ്രസിദ്ധീകരിച്ച്‌ എത്രയോ ദിവസങ്ങൾ പിന്നിട്ടു. എന്നാൽ, ഇതുവരെ അങ്ങനെയൊരാക്ഷേപം ഉന്നയിച്ചിട്ടില്ല. ഇപ്പോൾ തെരഞ്ഞെടുപ്പിന് ദിവസങ്ങൾമാത്രം അവശേഷിക്കെയുള്ള ആരോപണം, പരാജയഭീതിയിൽനിന്നാണെന്ന്‌ വ്യക്തം. വയനാട്ടിൽ ഉരുൾപൊട്ടൽ ബാധിതരെ സഹായിക്കാനായി 150 കോടിയോളം രൂപ യുഡിഎഫ്‌ പിരിച്ചെന്ന വിവരം പുറത്തുവന്നിരുന്നു. എത്ര രൂപ പിരിച്ചെന്നോ, ആ ഫണ്ട്‌ ഏത്‌ അക്ക‍ൗണ്ടിലാണെന്നോ ഇതുവരെ വെളിപ്പെടുത്താൻ കോൺഗ്രസ്‌ തയ്യാറായിട്ടില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home