ad
Deshabhimani

കലക്‌ടർക്കടക്കം പരാതി നൽകി: ആശുപത്രിയിൽനിന്ന്‌ കിട്ടിയത്‌ അഴുകിയ ഗുളികകള്‍

DECAYED TABLET.png
വെബ് ഡെസ്ക്

Published on Sep 06, 2026, 06:13 PM | 1 min read

പത്തനംതിട്ട: പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ഉപയോഗശൂന്യമായ ഗുളികകൾ വിതരണം ചെയ്‌തതായി പരാതി. ഇലന്തൂർ സ്വദേശി സുനിൽകുമാറാണ് ഇതുസംബന്ധിച്ച്‌ കലക്‌ടർക്കും ആശുപത്രി സൂപ്രണ്ടിനും പരാതി നൽകിയത്. ആശുപത്രിയിൽനിന്ന് നൽകിയ മരുന്നുകൾ കഴിക്കാൻ പറ്റാത്തവിധം ആയിരുന്നുവെന്ന് പരാതിയിൽ പറഞ്ഞു.

കഴിഞ്ഞ 27നാണ് ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന്‌ സുനിൽകുമാർ ജനറൽ ആശുപത്രിയിൽ ചികിത്സതേടിയത്. ഡോക്‌ടറെ കണ്ടശേഷം ആശുപത്രി ഫാർമസിയിൽനിന്ന്‌ ഗുളികകൾ വാങ്ങി. അതിലൊരണ്ണം കഴിച്ചു.

രണ്ടാമത്തെ ഗുളിക കഴിക്കാനെടുത്തപ്പോഴാണ് ഇവ ഉപയോഗശൂന്യമാണെന്ന്‌ ശ്രദ്ധയിൽപ്പെട്ടത്‌. ഗുളികകളൊക്കെയും അഴുകിയ നിലയിലായിരുന്നുവെന്ന്‌ സുനിൽകുമാർ പറഞ്ഞു. കുറ്റക്കാർക്കെതിരെ കർശനനടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home