ad
Deshabhimani

ഓർത്തിരിക്കാം! നാളെ തിരുവനന്തപുരത്ത് വിവിധയിടങ്ങളിൽ ജലവിതരണം തടസപ്പെടും

Water Supply

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Sep 06, 2026, 06:14 PM | 1 min read

തിരുവനന്തപുരം : കോർപ്പറേഷനിലെ വിവിധ വാർഡുകളിലും സമീപ പഞ്ചായത്തുകളിലെ ചില പ്രദേശങ്ങളിലും തിങ്കളാഴ്ച പകൽ 11 മണിമുതൽ ഒരു മണി വരെ ജലവിതരണം തടസപ്പെടും. അരുവിക്കര വാട്ടർ അതോറിറ്റിയുടെ സബ്സ്റ്റേഷനിൽ അടിയന്തര അറ്റകുറ്റപ്പണികൾ നടത്തേണ്ടതിനാലാണ് ജലവിതരണത്തിൽ തടസമുണ്ടാകുന്നതെന്ന് അധികൃതർ അറിയിച്ചു.


കോർപ്പറേഷനിലെ കാച്ചാണി, നെട്ടയം, വട്ടിയൂർക്കാവ്, വാഴോട്ടുകോണം, തുരുത്തുമൂല, കൊടുങ്ങാനൂർ, പാങ്ങോട്, കാഞ്ഞിരംപാറ, വലിയവിള, തിരുമല തൃക്കണ്ണാപുരം പുന്നക്കാമുകൾ, തമ്പാനൂർ,കുന്നുകുഴി, വഞ്ചിയൂർ, കണ്ണമൂല, പേട്ട, പെരുന്താന്നി, ചാക്ക, കടകമ്പള്ളി, കരിക്കകം, വെട്ടുകാട്, പൗണ്ടുകടവ്,പാളയം ശാസ്തമംഗലം, വഴുതക്കാട്, തൈക്കാട്, വലിയശാല, ജഗതി, കണ്ണംമൂല, കുമാരപുരം, ഗൗരീശപട്ടം, അണമുഖം, മെഡിക്കൽ കോളേജ്, പ്ലാമൂട്, നന്തൻകോട്, പേരൂർക്കട, ഊളംപാറ, പൈപ്പിൻ മൂട്, കവടിയാർ, അമ്പലമുക്ക്, മണ്ണാമൂല, വഴയില, ഇന്ദിരാ നഗർ എന്നീ വാർഡുകളിലാണ് പൂർണമായും ജലവിതരണം തടസപ്പെടും.


പരുത്തിപ്പാറ, മുട്ടട, കേശവദാസപുരം, പട്ടം, ഉള്ളൂർ, മെഡിക്കൽ കോളേജ്, കുടപ്പനക്കുന്ന് എന്നീ വാർഡുകളിൽ ഭാഗികമായും ജലവിതരണം തടസപ്പെടും.


കല്ലിയൂർ പഞ്ചായത്തിലെ സർവോദയം, കുറുമി, കീർത്തിനഗർ, പള്ളിച്ചൽ പഞ്ചായത്തിലെ പ്രസാദ് നഗർ എന്നിവിടങ്ങളിലും തിങ്കളാഴ്ച രാവിലെ 11 മുതൽ ജലവിതരണത്തിൽ തടസം നേരിടും. ജലവിതരണം പുനഃസ്ഥാപിക്കുന്നതുവരെ ഉപഭോക്താക്കൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അധികൃതർ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home