ad
Deshabhimani

അട്ടപ്പാടി ഭവാനി പുഴയിൽ ചാക്കിൽ കണ്ടെത്തിയത് രണ്ട് മൃതദേഹം

Attappadi: Two Bodies Found.JPG
വെബ് ഡെസ്ക്

Published on Sep 06, 2026, 06:02 PM | 1 min read

പാലക്കാട്: അട്ടപ്പാടി ചീരക്കടവിൽ ഭവാനി പുഴയിൽ ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹം കണ്ടെത്തി. രണ്ട് ചാക്കുകളിലായി സ്ത്രീയുടെയും കുഞ്ഞിന്റെയും ശരീര ഭാഗങ്ങളാണ് കണ്ടെത്തിയത്. മൃതദേഹത്തിന് നാല് ദിവസത്തെയെങ്കിലും പഴക്കമുണ്ടെന്നാണ് വിവരം.


പശുവിനെ മേയ്ക്കാൻ പോയവരാണ് ചാക്ക് കണ്ടത്. തുടർന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു. ആരുടെ മൃതദേഹമാണെന്ന് കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home