ad
Deshabhimani

ഡൽഹിയിൽ കനത്ത മഴയ്ക്ക് സാധ്യത; വിവിധ സംസ്ഥാനങ്ങളില്‍ യെല്ലോ അലർട്ട്

delhi.
വെബ് ഡെസ്ക്

Published on Sep 06, 2026, 06:57 PM | 1 min read

ന്യൂഡൽഹി : ഉത്തരേന്ത്യയിലുടനീളം മഴ ശക്തമാവുകയാണ്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലെ ശക്തമായ മഴയ്ക്ക് ശേഷം ഡൽഹിയിൽ ഇന്നും മഴ കനക്കുന്നു. കാലവർഷം ശക്തിപ്രാപിക്കുന്ന സാഹചര്യത്തിൽ ഇന്ന് ഡൽഹി, ഹരിയാന, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, രാജസ്ഥാൻ, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.


അയൽജില്ലകളായ ഗുരുഗ്രാം, ഫരീദാബാദ്, ഗാസിയാബാദ്, നോയിഡ എന്നിവിടങ്ങളിലും യെല്ലോ അലർട്ടാണ്. കഴിഞ്ഞ രണ്ട് ദിവസമായി പെയ്യുന്ന കനത്ത മഴയെത്തുടർന്ന് ഡൽഹി - എൻസിആർ മേഖലകളിൽ വെള്ളക്കെട്ടും ഗതാഗതക്കുരുക്കും രൂക്ഷമാണ്. ഡൽഹി-ഗുരുഗ്രാം എക്‌സ്‌പ്രസ്‌വേയിൽ 10 കിലോമീറ്ററോളം നീളത്തിൽ ഗതാഗത തടസ്സമുണ്ടായതോടെ ആയിരക്കണക്കിന് യാത്രക്കാരാണ് മണിക്കൂറുകളോളം വഴിയിൽ കുടുങ്ങിയത്. വടക്കുപടിഞ്ഞാറൻ മധ്യപ്രദേശിനും തെക്കുപടിഞ്ഞാറൻ ഉത്തർപ്രദേശിനും മുകളിലായി രൂപംകൊണ്ട ന്യുനമർദ്ദം ഇന്ന് തെക്കുപടിഞ്ഞാറൻ ഉത്തർപ്രദേശിനും സമീപ പ്രദേശങ്ങൾക്കുമായി സ്ഥിതിചെയ്യുകയാണ്. അടുത്ത 24 മണിക്കൂറിനുള്ളിൽ ഇത് കിഴക്ക്-വടക്കുകിഴക്ക് ദിശയിലേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്ന് ഐഎംഡി വ്യക്തമാക്കി.


പഞ്ചാബ്, ഹരിയാന, ചത്തീസ്​ഗഡ്, ഡൽഹി, കിഴക്കൻ രാജസ്ഥാൻ, മധ്യപ്രദേശ്, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയാണ് പ്രവചിച്ചിരിക്കുന്നത്. രാത്രിയിൽ പല സ്ഥലങ്ങളിലും മഴ ശക്തമാകാൻ സാധ്യതയുണ്ടെന്നും പ്രവചനമുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഡൽഹിയിൽ പലയിടങ്ങളിലും 35.6 മില്ലി മീറ്റർ മഴ രേഖപ്പെടുത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home