print edition അതിദാരിദ്ര്യമുക്ത കേരളം ; യുഡിഎഫ് പഞ്ചായത്തുകളും പദ്ധതിക്കൊപ്പം

തൃശൂർ
അതിദാരിദ്ര്യമുക്ത സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിച്ചത് തട്ടിപ്പാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറയുന്പോഴും യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തുകൾ അതിദാരിദ്ര്യമുക്ത പദ്ധതിക്കൊപ്പമെന്നതിന് കണക്കുകൾ. ജില്ലയിലെ 86 പഞ്ചായത്തും ഏഴ് നഗരസഭയും അതിദാരിദ്ര്യമുക്തമാക്കി. എൽഡിഎഫ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങൾ മാത്രമല്ല, യുഡിഎഫ് ഭരിക്കുന്ന 16 പഞ്ചായത്തും ബിജെപി ഭരിക്കുന്ന അവിണിശേരി പഞ്ചായത്തും ഇരിങ്ങാലക്കുട, ചാലക്കുടി നഗരസഭകളും ഇതിനാവശ്യമായ നടപടികൾ പൂർത്തീകരിച്ച് സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. പദ്ധതിയിൽ കണ്ടെത്തിയ ഉപഭോക്തൃ ലിസ്‌റ്റ് അംഗീകരിക്കുന്നത് പഞ്ചായത്തുൾപ്പെടെ തദ്ദേശ സ്ഥാപന ഭരണസമിതികളാണ്. ഓരോരുത്തർക്കും ആവശ്യമായ സഹായങ്ങൾ എത്തിച്ചത് ഉറപ്പാക്കി അവയെല്ലാം മാനേജ്‌മെന്റ് ഇൻഫർമേഷൻ സിസ്റ്റത്തിൽ അപ്‌ലോഡ് ചെയ്യുന്നതും പഞ്ചായത്തുകളാണ്.
ജില്ലയിൽ യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തുകളായ അളഗപ്പനഗറിൽ 36 പേരെ പൂർണമായും അതിദാരിദ്ര്യ മുക്തരാക്കി. അഞ്ച് പേർ പാർക്ക് വിഭാഗത്തിലാണ്. ചേർപ്പിൽ 40, രണ്ട്, കടപ്പുറം 23, 18, കയ്‌പമംഗലം 73, 22, കോടശേരി 48, എട്ട്, കൊണ്ടാഴി 13, 61, കുഴൂർ 64, 20, മണലൂർ 6, 60, മുളങ്കുന്നത്തുകാവ് 14, മൂന്ന്, പഴയന്നൂർ രണ്ട്, 11, പൊയ്യ 52, 10 പുതുക്കാട് 34, രണ്ട്, തിരുവില്വാമല 17, 24, തോളൂർ 19, 12, തൃക്കൂർ 21, ഒമ്പത്, വടക്കേക്കാട് 53, 18, ബിജെപി ഭരിക്കുന്ന അവിണിശേരിയിൽ 23, ആറ് എന്നിങ്ങനെയാണ് മറ്റുതദ്ദേശഭരണ സ്ഥാപനങ്ങളുടെ കണക്ക്.
യുഡിഎഫ് ഭരിക്കുന്ന ചാലക്കുടി നഗരസഭയിൽ 65, 52, ഇരിങ്ങാലക്കുടയിൽ 163, 33 എന്നിങ്ങനെയുമാണ്. ജില്ലയില്‍ ആകെ 5013 അതിദരിദ്രരെയാണ് ആദ്യഘട്ടത്തില്‍ കണ്ടെത്തിയത്. 4649 പേർക്കായി മൈക്രോപ്ലാനുകൾ തയ്യാറാക്കിയിരുന്നു. ഇതിൽ 3197 പേർ അതിദാരിദ്ര്യത്തിൽനിന്ന് പൂർണമായും മുക്തരായി. 1451 പേരെ പാർക്ക് വിഭാഗത്തിലാണ് ഉൾപ്പെടുത്തിയത്. ഇവർക്ക് ആശ്വാസ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്.









0 comments