ad
Deshabhimani

print edition എട്ട് മന്ത്രിമന്ദിരങ്ങൾ മോടിപിടിപ്പിക്കാൻ 3.96 കോടി; തുടക്കത്തിലേ ധൂർത്ത്

Rennovation.jpg

മന്ത്രിമന്ദിരങ്ങൾ മോടിപിടിപ്പിക്കുന്നതിനുള്ള ഭരണാനുമതി

വെബ് ഡെസ്ക്

Published on May 19, 2026, 12:55 AM | 1 min read

തിരുവനന്തപുരം: ചെലവുചുരുക്കുമെന്ന്‌ പറഞ്ഞ്‌ അധികാരത്തിലേറിയ വി ഡി സതീശൻ സർക്കാർ ആദ്യദിനം തന്നെ മന്ത്രി മന്ദിരങ്ങൾ മോടികൂട്ടാൻ 3.96 കോടി രൂപ അനുവദിച്ചു. ഒമ്പത്‌ മന്ത്രിമന്ദിരങ്ങളാണ്‌ പട്ടികയിലുള്ളതെങ്കിലും മുഖ്യമന്ത്രിയുടെ ക്ലിഫ്‌ ഹ‍ൗസിനും മറ്റു മന്ദിരങ്ങൾക്കും ഉടൻ തുക അനുവദിക്കും.


ക്ലിഫ്‌ ഹ‍ൗസിന്‌ 135.64 ലക്ഷം രൂപയുടെ എസ്‌റ്റിമേറ്റ്‌ സമർപ്പിച്ചിരുന്നെങ്കിലും പിന്നീട്‌ പ്രത്യേകമായി നൽകി. മാധ്യമങ്ങൾക്ക്‌ മുന്നിൽ ചെലവുചുരുക്കുമെന്ന്‌ സതീശൻ പറയുമ്പോഴാണ്‌ ഔദ്യോഗിക വസതികൾ മോടികൂട്ടാൻ ഇത്രയും തുക അനുവദിച്ചത്‌.


ക്ലിഫ്‌ ഹ‍ൗസ്‌, നെസ്‌റ്റ്‌, ഉഷസ്‌, പെരിയാർ, പ‍ൗർണമി, പമ്പ, കവടിയാർ, ഗംഗ, മൻമോഹൻ ബഗ്ലാവ്‌, അജന്ത എന്നിവ മോടിപിടിപ്പിക്കാൻ 531.23 ലക്ഷം രൂപയുടെ എസ്‌റ്റിമേറ്റാണ്‌ പൊതുമാരമത്ത്‌ കെട്ടിടവിഭാഗം ചീഫ്‌ എൻജിനീയർ തയ്യാറാക്കിയിരുന്നത്‌. ഇതിൽ ക്ലിഫ്‌ ‍ഹ‍ൗസ്‌ ഒഴികെയുള്ളവയ്‌ക്കാണ്‌ നിലവിൽ പൊതുമരാമത്ത്‌ വകുപ്പ്‌ ഫണ്ട്‌ അനുവദിച്ചത്‌. 3.96 കോടി രൂപയ്ക്കാണ്‌ ഭരണാനുമതി.


മന്ത്രിമന്ദിരങ്ങളുടെ സിവിൽ, ഇലക്ട്രിക്കൽ ജോലികൾക്കായാണ് തുകയെന്നാണ്‌ പറയുന്നതെങ്കിലും മറ്റു പ്രവൃത്തികൾ കൂടിയാകുന്നതോടെ തുക അധികരിക്കുമെന്നാണ്‌ വിവരം. അനുവദിച്ചതിൽ മൻമോഹൻ ബംഗ്ലാവിനാണ്‌ കൂടുതൽ തുക– 81.06 ലക്ഷം രൂപ. കുറവ്‌ പെരിയാറിനും– 31.26 ലക്ഷം രൂപ. മന്ത്രിമാർക്ക്‌ ബംഗ്ലാവുകൾ അനുവദിച്ച്‌ അന്തിമ തീരുമാനമായിട്ടില്ല.


മന്ത്രിമാർ താൽപര്യമുള്ള ബംഗ്ലാവുകൾ ആവശ്യപ്പെട്ടിട്ടുണ്ട്‌. രമേശ്‌ ചെന്നിത്തലയ്‌ക്ക്‌ പമ്പയോടാണ്‌ താൽപര്യം. മന്ത്രിയായിരിക്കെ പി പ്രസാദ്‌ താമസിച്ച നന്ദൻകോട്ടുള്ള ലിന്ത്‌ഹസ്‌റ്റ്‌ ആണ്‌ പി കെ കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടത്‌. സണ്ണി ജോസഫിന്‌ കാവേരി, കെ മുരളീധരൻ സനഡു, പി കെ ബഷീർ പെരിയാർ, എൻ ഷംസുദ്ദീൻ അശോക, എം ലിജു കവടിയാർ, അനൂപ്‌ ജേക്കബ്‌ നെസ്‌റ്റ്‌, പി സി വിഷ്‌ണുനാഥ്‌ ഗംഗ, ടി സിദ്ദിഖ്‌ പ്രശാന്ത‍, സി പി ജോൺ റോസ്‌ ഹ‍ൗസ്‌ എന്നിവയാണ്‌ ആവശ്യപ്പെട്ടത്‌.


പ‍ൗർണമിക്കും ഗ്രേസിനും ഒന്നിലേറെ ആവശ്യക്കാരുണ്ട്‌. മോൻസ്‌ ജോസഫും ബിന്ദുകൃഷ്‌ണയും പ‍ൗർണമിക്കും കെ എ തുളസിയും എ പി അനിൽകുമാറും ഗ്രേസിനും ആവശ്യപ്പെട്ടിട്ടുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home