ad
Deshabhimani

പാസഞ്ചറിന്‌ പകരം എക്‌സ്‌പ്രസ്‌; ആറ്റുകാൽ പൊങ്കാലയ്‌ക്കും പണം കൊയ്യാൻ റെയിൽവേ

ponkala train
വെബ് ഡെസ്ക്

Published on Feb 18, 2026, 06:42 AM | 2 min read

തിരുവനന്തപുരം : ആയിരങ്ങൾ ട്രെയിനുകളെ ആശ്രയിക്കുന്ന ആറ്റുകാൽ പൊങ്കാലയെയും ലാഭംകൊയ്യാനുള്ള അവസരമാക്കി റെയിൽവേ. നാഗർകോവിലിലേക്കും എറണാകുളത്തേക്കുമായി അനുവദിച്ച നാലുട്രെയിനും നിരക്ക്‌ കൂടിയ അൺറിസർവ്‌ഡ്‌ എക്‌സ്‌പ്രസുകളാണ്‌. പാസഞ്ചർ ട്രെയിനിന്‌ 10 ര‍ൂപ ചെലവാകുന്നയിടത്ത്‌ 35 രൂപയാണ്‌ യാത്രക്കാർക്ക്‌ എക്‌സ്‌പ്രസ്‌ ട്രെയിനുകളിൽ മുടക്കേണ്ടിവരിക.


അനുവദിച്ച ട്രെയിനുകൾ: തിരുവനന്തപുരം സെൻട്രൽ –നാഗർകോവിൽ അൺറിസർവ്‌ഡ്‌ സ്‌പെഷ്യൽ (06121) മാർച്ച്‌ രണ്ട്‌ രാത്രി 8.55ന്‌ പുറപ്പെട്ട്‌ രാത്രി 11.20ന്‌ നാഗർകോവിലിലെത്തും. നാഗർകോവിൽ–തിരുവനന്തപുരം സെൻട്രൽ അൺറിസർവ്‌ഡ്‌ സ്‌പെഷ്യൽ (06122) മാർച്ച് മൂന്ന്‌ പുലർച്ചെ 1.40ന്‌ പുറപ്പെട്ട്‌ 3.30ന്‌ തിരുവനന്തപുരം സെൻട്രലിലെത്തും. എറണാകുളം ജങ്‌ഷൻ–തിരുവനന്തപുരം സെൻട്രൽ അൺറിസർവ്‌ഡ്‌ സ്‌പെഷ്യൽ (06123) മാർച്ച് മൂന്ന്‌ പുലർച്ചെ 1.20ന്‌ പുറപ്പെടും. തിരുവനന്തപുരം സെൻട്രലിൽ രാവിലെ 6.40ന്‌ എത്തും. തിരുവനന്തപുരം സെൻട്രൽ-എറണാകുളം ജംഗ്ഷൻ സ്പെഷ്യൽ ട്രെയിൻ 3.10 ന് തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുറപ്പെടും 8.15ന് എറണാകുളത്ത് എത്തും. ആലപ്പുഴ വഴിയുള്ള തിരുവനന്തപുരം സെൻട്രൽ–എറണാകുളം ജങ്‌ഷൻ അൺറിസർവ്‌ഡ്‌ എക്‌സ്‌പ്രസ്‌ (06124) പകൽ 2.40ന്‌ പുറപ്പെട്ട്‌ രാത്രി 7.10ന്‌ എറണാകുളത്ത്‌ എത്തും.


അധിക സ്റ്റോപ്പ് അനുവദിച്ചവ


തിരുവനന്തപുരം സെൻട്രൽ– ചെന്നൈ സെൻട്രൽ സൂപ്പർഫാസ്‌റ്റ്‌ എക്‌സ്‌പ്രസിന് (12624) മൂന്ന്‌ പകൽ 3.14ന്‌ കഴക്കൂട്ടത്തും 3.26ന്‌ ചിറയിൻകീഴും സ്‌റ്റോപ്പുണ്ടാകും. മധുര– പുനലൂർ എക്‌സ്‌പ്രസിന്‌ (16729) രണ്ടിന്‌ പുലർച്ചെ 4.57ന്‌ പള്ളിയാടിയിലും 5.39ന്‌ ബാലരാമപുരത്തും സ്‌റ്റോപ്പ്‌ അനുവദിച്ചു. ഗുരുവായൂർ–ചെന്നൈ എഗ്‌മോർ എക്‌സ്‌പ്രസ്‌ പുലർച്ചെ 1.43ന്‌ തുറവൂരും 2.02ന്‌ മാരാരിക്കുളത്തും നിർത്തും. രാമേശ്വരം–തിരുവനന്തപുരം സെൻട്രൽ അമൃത എക്‌സ്‌പ്രസിന്‌ (16344) രണ്ട്‌ പുലർച്ചെ 3.25ന്‌ ചിറയിൻകീഴിൽ സ്‌റ്റോപ്പ്‌ അനുവദിച്ചു. കണ്ണൂർ–തിരുവനന്തപുരം സെൻട്രൽ ജനശതാബ്ദി എക്‌സ്‌പ്രസിനും (12081) മംഗളൂരു സെൻട്രൽ–തിരുവനന്തപുരം സെൻട്രൽ വന്ദേഭാരത്‌ എക്‌സ്‌പ്രസിനും (20631) മൂന്നിന്‌ പേട്ടയിൽ സ്‌റ്റോപ്പ്‌ അനുവദിച്ചു. സമയം യഥാക്രമം പകൽ 1.10, 2.25.


കൊല്ലം–കന്യാകുമാരി മെമു മൂന്ന്‌ പകൽ 12.50ന്‌ കൊല്ലത്തുനിന്നും 3.20ന്‌ തിരുവനന്തപുരം സെൻട്രലിൽനിന്നും പുറപ്പെടും. നാഗർകോവിൽ–കോട്ടയം എക്‌സ്‌പ്രസ്‌ തിരുവനന്തപുരം സെൻട്രലിൽനിന്ന്‌ പകൽ 3.20ന്‌ പുറപ്പെടും. തിരുവനന്തപുരം സെൻട്രൽ - ഹസ്രത്ത് നിസാമുദ്ദീൻ എക്സ്പ്രസ്, തിരുവനന്തപുരം - നാഗർകോവിൽ പാസഞ്ചർ എന്നിവയും വൈകി സർവീസ് ആരംഭിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home