ആർഎസ്എസ് നിയന്ത്രണത്തിലുള്ള സ്കൂളിൽ സ്ഫോടനം: കൂടുതൽ സ്ഫോടക വസ്തുക്കൾ കണ്ടെത്തി

പാലക്കാട്: പാലക്കാട് ആർഎസ്എസ് നിയന്ത്രണത്തിലുള്ള സ്കൂളിൽ നടന്ന സ്ഫോടനവുമായി ബന്ധപ്പെട്ട പൊലീസ് അന്വേഷണത്തിൽ കൂടുതൽ സ്ഫോടക വസ്തുക്കൾ കണ്ടെത്തി. പാലക്കാട് കല്ലേക്കാട് പൊടിപ്പാറയിൽ നിന്നുമാണ് കൂടുതൽ സ്ഫോടക വസ്തുക്കൾ കണ്ടെത്തിയത്. ആർഎസ്എസ് -ബിജെപി പ്രവർത്തകനായ സുരേഷിൻ്റെ വീട്ടിൽ നിന്നാണ് സ്ഫോടക വസ്തുക്കൾ പിടികൂടിയത്
24 ഇലക്ട്രിക് ഡിറ്റനേറ്റർ അനധികൃതമായി നിർമ്മിച്ച 12 സ്ഫോടക വസ്തുക്കൾ എന്നിവയാണ് പിടികൂടിയത്. സുരേഷിനെ കൂടാതെ മറ്റ് രണ്ട് പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തു









0 comments