ആർഎസ്‌എസ് റൂട്ട് മാർച്ചിൽ പങ്കെടുത്ത എക്സൈസ് ജീവനക്കാരന് സസ്‌പെൻഷൻ

പാലക്കാട്: ആർഎസ്‌എസ് റൂട്ട് മാർച്ചിൽ പങ്കെടുത്ത എക്സൈസ് ജീവനക്കാരനെ സർവീസിൽനിന്ന് സസ്‌പെൻഡ് ചെയ്‌തു. മണ്ണാർക്കാട് എക്സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) കല്ലടിക്കോട് കാഞ്ഞിരാനി വീട് കെ വി ഷണ്മുഖ (54) നെയാണ് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്‌തത്.
മഹാനവമിയോടനുബന്ധിച്ച് കല്ലടിക്കോട് മാപ്പിള സ്കൂൾ പരിസരത്ത്‌നിന്ന് ആരംഭിച്ച് കാഞ്ഞിക്കുളം സ്വകാര്യ ആശുപത്രിക്ക് മുന്പിൽ സമാപിച്ച ആർഎസ്‌എസ് കല്ലടിക്കോട് പ്രഖണ്ഡിന്റെ റൂട്ട് മാർച്ചിൽ ഗണവേഷമണിഞ്ഞ് പങ്കെടുക്കുകയായിരുന്നു. കേരള സർക്കാർ ജീവനക്കാർക്കുള്ള ചട്ടങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ച ഷണ്മുഖനെതിരെ വകുപ്പുതല അന്വേഷണം നടത്താൻ ജില്ലാ പൊലീസ് മേധാവി ഉത്തരവിട്ടിരുന്നു.
എസ്‌പിയുടെ നിർദേശ പ്രകാരം മണ്ണാർക്കാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ വിശദമായ അന്വേഷണം നടത്തി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.








0 comments