ഇന്ത്യാ– യുഎസ് വ്യാപാരകരാറിന്റെ ആദ്യ ഘട്ടം ഉടൻ; നീക്കം അമേരിക്കയ്‌ക്ക് വലിയ നേട്ടവും ഇന്ത്യയ്‌ക്ക് നഷ്ടവുമുണ്ടാക്കുന്നത്

ന്യൂഡൽഹി: ഇന്ത്യയും യുഎസുമായുള്ള വ്യാപാര കരാറിന്റെ ആദ്യഭാഗം വൈകാതെ യാഥാർത്ഥ്യമാകുമെന്ന് വാണിജ്യ മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു. തീരുവയുമായി ബന്ധപ്പെട്ട ധാരണയിലേക്കാണ് ആദ്യം കടക്കുക.
അമേരിക്ക ചുമത്തിയിട്ടുള്ള പ്രതികാര തീരുവയുടെ കാര്യത്തിൽ ധാരണയാകേണ്ടതുണ്ട്. പല ഘട്ടങ്ങളായാണ് കരാർ നിലവിൽ വരിക. തീരുവയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ആദ്യഘട്ടം കരാറിന്റെ ഭാഗമാകുക. വിപണി ലഭ്യത അടക്കമുള്ള കാര്യങ്ങളിലേക്ക് തുടർന്ന് നീങ്ങും– വാണിജ്യമന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് ചില ബിസിനസ് മാധ്യമങ്ങൾ റിപ്പോർട്ടുചെയ്‌തു. വ്യാപാര കരാറിന്റെ കാര്യത്തിൽ അടുത്തുതന്നെ നല്ല വാർത്ത കേൾക്കാമെന്ന് വാണിജ്യ മന്ത്രി പീയുഷ് ഗോയലും ഒരു പൊതുപരിപാടിയിൽ പറഞ്ഞു.
വാണിജ്യ കരാറിന്റെ ഭാഗമായി അമേരിക്ക മുന്നോട്ടുവെച്ച നിർദേശങ്ങൾ രാജ്യതാൽപ്പര്യങ്ങൾ പോലും ബലി കഴിച്ച് മോദി സർക്കാർ പാലിച്ചുതുടങ്ങിയതോടെയാണ് ഇപ്പോൾ ധാരണയിലേക്കുള്ള നീക്കം. ട്രംപ് ഭരണകൂടം നിർദേശിച്ചതുപ്രകാരം റഷ്യയിൽ നിന്ന് ക്രൂഡോയിൽ വാങ്ങുന്നത് ഇന്ത്യ അവസാനിപ്പിച്ചുതുടങ്ങി. ഒപ്പം അമേരിക്കയിൽ നിന്ന് കൂടുതൽ ക്രൂഡോയിലും എൽപിജിയും ഇറക്കുമതി ചെയ്യാനുള്ള സന്നദ്ധതയും ഇന്ത്യ അറിയിച്ചിട്ടുണ്ട്.
അമേരിക്കയ്‌ക്ക് സാമ്പത്തികമായി വലിയ നേട്ടമുണ്ടാക്കുന്നതും ഇന്ത്യയ്‌ക്ക് നഷ്ടം വരുത്തുന്നതുമാണ് ഇൗ നടപടികളെല്ലാം.







0 comments