എറണാകുളം-ഷൊർണൂർ മെമു ട്രെയിൻ സർവീസ് നിലമ്പൂർ വരെ നീട്ടി

പ്രതീകാത്മക ചിത്രം
കൊച്ചി: ഷൊർണൂർ-നിലമ്പൂർ പാതയിലെ യാത്രാ ദുരുതത്തിന് നേരിയ ആശ്വാസം. എറണാകുളം മുതൽ ഷൊർണൂർ വരെ സർവീസ് നടത്തുന്ന എറണാകുളം-ഷൊർണൂർ മെമു നിലമ്പൂർ വരെ നീട്ടി. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവാണ് പ്രഖ്യാപനം നടത്തിയത്. പ്രദേശവാസികളായ യാത്രക്കാരുടെ വർഷങ്ങളായുള്ള ആവശ്യമായിരുന്നു ഇത്.
നിലമ്പൂർ വരെ ട്രെയിൻ സർവീസ് നീട്ടിയ വിവരം കേന്ദ്ര മന്ത്രി ജോർജ് കുര്യനാണ് സാമൂഹിക മാധ്യമ അക്കൗണ്ടിലൂടെ അറിയിച്ചത്. 66325, 66326 എന്നീ നമ്പറുകളിലാണ് മെമു ട്രെയിന്‍ സര്‍വീസ് നടത്തുകയെന്ന് മന്ത്രി അറിയിച്ചു. പുതിയ സർവീസിന്റെ സമയക്രമം ലഭ്യമായിട്ടില്ല.
നിലവിൽ വൈകിട്ട് 5.40ന് എറണാകുളം ജങ്ഷനിൽനിന്ന് ആരംഭിക്കുന്ന മെമു, 8.40ന് ആണ് ഷൊർണൂരിൽ എത്തുന്നത്. ഇതിന് ശേഷമായിരിക്കും ട്രെയിൻ നിലമ്പൂരിലേക്ക് പോകുക. ഷൊർണൂരിൽനിന്ന് രാത്രിയിൽ നിലമ്പൂരിലേക്ക് ട്രെയിൻ വേണമെന്ന യാത്രക്കാരുടെ നിരന്തര ആവശ്യത്തിനാണ് പരിഹാരമാകുന്നത്.









0 comments