print edition ഉരുൾപൊട്ടിയപ്പോൾ നേതാക്കൾ മുങ്ങി; ലീഗ് ജില്ലാപ്രസിഡന്റിനെ അണികൾ തടഞ്ഞു

ഇൗരാറ്റുപേട്ട: ഉരുൾപൊട്ടലിൽ വലിയ ദുരിതമുണ്ടായിട്ടും പ്രദേശത്തേക്ക് തിരിഞ്ഞുനോക്കാത്ത പാർടിയുടെ നിലപാടിൽ പ്രതിഷേധിച്ച് ഇൗരാറ്റുപേട്ടയിൽ മുസ്ലിംലീഗ് നേതാവിനെ അണികൾ തടഞ്ഞു. ജില്ലാ പ്രസിഡന്റ് അസീസ് ബഡായിലിനെയാണ് തടഞ്ഞത്. ഇൗരാറ്റുപേട്ട മാർക്കറ്റ് റോഡിലുള്ള ലീഗ് മുനിസിപ്പൽ ഓഫീസിൽ മന്ത്രി പി കെ ബഷീറിനൊപ്പം എത്തിയതായിരുന്നു അസീസ്.
മന്ത്രിയെയും തടയാൻ ലക്ഷ്യമിട്ടാണ് അണികൾ വന്നതെങ്കിലും മന്ത്രി ഉള്ളിലേക്ക് അതിവേഗം കയറിപ്പോയി. തുടർന്ന് അസീസിനെ തടഞ്ഞ പ്രവർത്തകർ ഇത്രയും നാൾ പാർടി നേതാക്കളും എംഎൽഎമാരും മന്ത്രിമാരും എവിടെയായിരുന്നെന്ന് ചോദിച്ചു. ഇൗരാറ്റുപേട്ട മുഴുവൻ മുങ്ങിയപ്പോൾ ഒരാളും തിരിഞ്ഞുനോക്കിയില്ലെന്ന് പ്രവർത്തകർ പറഞ്ഞു. പൊലീസെത്തിയാണ് രംഗം ശാന്തമാക്കിയത്.










0 comments