ad
Deshabhimani

ഇ എം എസിന്റെ ലോകം ദേശീയ സെമിനാർ

print edition ആഗോള രാഷ്ട്രീയത്തിന്റെ
ചർച്ചാവേദി

The World of EMS National Seminar will be organized in Karathur on the 23rd and 24th.
വെബ് ഡെസ്ക്

Published on Jun 04, 2026, 01:05 AM | 2 min read

മലപ്പുറം : സമകാലിക ഇന്ത്യൻ രാഷ്ട്രീയവും ആഗോളചലനങ്ങളും ചർച്ചചെയ്യുന്ന "ഇ എം എസിന്റെ ലോകം' ദേശീയ സെമിനാറിന്റെ ഒരുക്കങ്ങൾ അന്തിമഘട്ടത്തിൽ. 13, 14 തീയതികളിൽ അരീക്കോട് സൺസിറ്റി ഓഡിറ്റോറിയത്തിൽ വിവിധ വിഷയങ്ങളിൽ പ്രമുഖർ സംസാരിക്കും. 13ന് രാവിലെ 10.30ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗവും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ ഉദ്ഘാടനംചെയ്യും. പ്രഭാഷകൻ ഡോ. സുനിൽ പി ഇളയിടം ഇ എം എസിനെ അനുസ്മരിക്കും. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം കെ രാജൻ എംഎൽഎ, മുതിർന്ന നേതാവ് പാലോളി മുഹമ്മദ്കുട്ടി എന്നിവർ സംസാരിക്കും. തുടർന്ന് വിവിധ വിഷയങ്ങളിൽ ചർച്ച നടക്കും.


ആദ്യസെഷൻ (പകൽ രണ്ടുമുതൽ വൈകിട്ട് നാലുവരെ)


"വിപണി, യുദ്ധം, മനുഷ്യൻ' പ്രമേയത്തിലുള്ള ചർച്ച സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം അരുൺകുമാർ ഉദ്ഘാടനംചെയ്യും. എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ "ജനങ്ങളുടെ ഇന്ത്യയും കോർപറേറ്റുകളുടെ ഇന്ത്യയും' വിഷയവും കേളു ഏട്ടൻ പഠനഗവേഷണകേന്ദ്രം ഡയറക്ടർ കെ ടി കുഞ്ഞിക്കണ്ണൻ "നവഫാസിസം – ഭയം – വെറുപ്പ് – സമഗ്രാധിപത്യം' വിഷയവും ചിന്ത വാരിക ചീഫ് എഡിറ്റർ കെ എസ് രഞ്ജിത്ത് "നിർമിതബുദ്ധി തൊഴിലും ഉൽപ്പാദനവും പുനർനിർവചിക്കുമ്പോൾ' വിഷയവും അവതരിപ്പിക്കും.


രണ്ടാം സെഷൻ (പകൽ രണ്ടുമുതൽ വൈകിട്ട് നാലുവരെ)


"മൂലധനം – സംസ്കാരം – രാഷ്ട്രീയം' വിഷയത്തിലുള്ള ചർച്ച സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം സ്വരാജ് ഉദ്ഘാടനംചെയ്യും. "ഭാഷ – മാധ്യമം – മതം – സമ്മതിനിർമാണത്തിന്റെ സാസ്കാരിക അധിനിവേശം' വിഷയം ഗ്രന്ഥകാരൻ കെ ഇ എൻ കുഞ്ഞഹമ്മദും "സനാതന ഹിന്ദുത്വത്തിന്റെ രാഷ്ട്രീയവഴികൾ' വിഷയം സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം പി ജയരാജനും "ഉത്തരാധുനികത – സമകാലിക മുതലാളിത്തത്തിന്റെ സാംസ്കാരികയുക്തി' വിഷയം പട്ടാമ്പി ഗവ. സംസ്‌കൃത കോളേജ് പ്രൊഫസർ ഡോ. പി എസ് ശ്രീകലയും "ഫാസിസം ഭയക്കുന്ന ഭരണഘടന' വിഷയം ഗ്രന്ഥകാരൻ പി എൻ ഗോപീകൃഷ്ണനും "മതം – ജാതി – ദേശീയത – വർഗീയതയുടെ വ്യാപനവും ചെറുത്തുനിൽപ്പും' വിഷയം പ്രഭാഷകൻ എം എം നാരായണനും അവതരിപ്പിക്കും.


മൂന്നാം സെഷൻ (വൈകിട്ട് 
നാലുമുതൽ ആറുവരെ)


"അൽഗോറികളുടെ ആധിപത്യം – നവലോകത്തെ മാധ്യമങ്ങൾ' വിഷയത്തിലുള്ള ചർച്ച രാജ്യസഭാംഗം ജോൺ ബ്രിട്ടാസ് ഉദ്ഘാടനംചെയ്യും. മാധ്യമപ്രവർത്തകൻ എം വി നികേഷ് കുമാർ "വാർത്തയ്ക്കപ്പുറം വിശകലനങ്ങളുടെ രാഷ്ട്രീയം' വിഷയവും ദേശാഭിമാനി വാരിക പത്രാധിപർ കെ പി മോഹനൻ "മൂലധനവും മാധ്യമവ്യവസായത്തിന്റെ ഭാവിയും' വിഷയവും ദേശാഭിമാനി കോഴിക്കോട് യൂണിറ്റ് മാനേജർ ഒ പി സുരേഷ് "കേരളത്തിന്റെ മാധ്യമ അധികാരം – പണവും രാഷ്ട്രീയവും' വിഷയവും വ്ലോഗർ നിതിൻ നോബിൾ "നവമാധ്യമ കാലം – വൈറലാകുന്നത് സത്യമോ കെട്ടുകഥയോ' വിഷയവും അവതരിപ്പിക്കും.

​വൈകിട്ട് 6.30മുതൽ 8.30വരെ "പ്രതിരോധത്തിന്റെ സാംസ്കാരിക സായാഹ്നം' പേരിൽ കലാപരിപാടികൾ. "ഹോർമുസ്' ഏകപാത്ര നാടകവും "ചോപ്പ്' സിനിമയും അവതരിപ്പിക്കും.


നാലാം സെഷൻ (14ന് രാവിലെ 10.30മുതൽ പകൽ ഒന്നുവരെ)


"നവോത്ഥാനം, ജനാധിപത്യം, വികസനം' വിഷയത്തിൽ ഓപ്പൺ ഫോറം സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം തോമസ് ഐസക് ഉദ്ഘാടനംചെയ്യും. കേന്ദ്ര കമ്മിറ്റിയംഗം സി എസ് സുജാത, സംസ്ഥാന സെക്രട്ടറിയറ്റംഗം പി രാജീവ് എന്നിവർ സംസാരിക്കും.


അഞ്ചാം സെഷൻ (പകൽ രണ്ടുമുതൽ നാലുവരെ)


"സമൂഹം, സ്വത്വരാഷ്ട്രീയം, മതനിരപേക്ഷത' വിഷയത്തിലുള്ള ചർച്ച സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എ വിജയരാഘവൻ ഉദ്ഘാടനംചെയ്യും. വൈകിട്ട് നാലിന് സമാപന സമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം സ്വരാജ് ഉദ്ഘാടനംചെയ്യും.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home