ഓരോ വീട്ടിലും ഇ എം എസ് ബുക്ക് ഷെല്‍ഫ് ; പദ്ധതിയുമായി ചിന്ത പബ്ലിഷേഴ്‌സ്

തിരുവനന്തപുരം : ഓരോ വീട്ടിലും ഇ എം എസ് ബുക്ക് ഷെൽഫ് പദ്ധതിയുമായി ചിന്ത പബ്ലിഷേഴ്‌സ്. ഇ എം എസിന്റെ ഓർമദിനത്തിലാണ് പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. കേരളത്തിന്റെ സാംസ്‌കാരിക രാഷ്ട്രീയ മേഖലയിൽ ഈടുറ്റ സംഭാവനകൾ നൽകിയ ഇ എം എസിന്റെ റഫറൻസ് ഗ്രന്ഥങ്ങൾ ആകർഷകമായ വിലക്കുറവിൽ സ്വന്തമാക്കാം. ആ കൃതികൾ ഓരോ തലമുറയോടും സംസാരിക്കാൻ ശേഷിയുള്ളവയാണ്. ഓരോ വീട്ടിലും ഓരോ ഗ്രന്ഥാലയവും അതിൽ നിറയെ ഇ എം എസ് കൃതികളും എന്നതാണ് പുസ്തകപദ്ധതിയിലൂടെ ചിന്ത ലക്ഷ്യമിടുന്നത്.1200 രൂപയ്ക്ക് 1500 രൂപ വിലയുള്ള പുസ്തകങ്ങളും, 1500 രൂപയ്ക്ക് 2000 രൂപ വിലയുള്ള പുസ്തകങ്ങളും, 2000 രൂപയ്ക്ക് 3000 രൂപ വിലയുള്ള പുസ്തകങ്ങളും ഈ പദ്ധതിയിലൂടെ ലഭിക്കും. 31 വരെയാണ് ഓഫർ.
ആത്മകഥ, കേരളം മലയാളികളുടെ മാതൃഭൂമി, ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രം, കേരളത്തിലെ ദേശീയപ്രശ്‌നം, ഒരു ഇന്ത്യൻ കമ്യൂണിസ്റ്റിന്റെ ഓർമക്കുറിപ്പുകൾ, ഫ്രണ്ട്‌ലൈൻ വർഷങ്ങൾ തെരഞ്ഞെടുത്ത ലേഖനങ്ങൾ, തൊഴിലാളിവർഗത്തിന്റെ വിപ്ലവ ബഹുജന പാർടി, സ്ത്രീകളെപ്പറ്റി, മാർക്‌സിസം - ലെനിനിസവും ആശയസമരവും, മാർക്‌സിസം ഒരു പാഠപുസ്തകം, അധികാരവികേന്ദ്രീകരണത്തെപ്പറ്റി, ഇ എം എസിന്റെ ഡയറി, ഇ എം എസിന്റെ തെരഞ്ഞെടുത്ത പ്രസംഗങ്ങൾ, ഭരണകൂടം വിപ്ലവം അതിവിപ്ലവം, വിദ്യാർഥികളെയും യുവാക്കളെയും പറ്റി, മൂലധനം ഒരു മുഖവുര, കേരളചരിത്രം മാർക്‌സിസ്റ്റ് വീക്ഷണത്തിൽ, ഗാന്ധിയും ഗാന്ധിസവും, ഇ എം എസ് സമ്പൂർണകൃതികൾ (100 വോള്യം) തുടങ്ങി എല്ലാ ഗ്രന്ഥങ്ങളും ഈ പദ്ധതിയിൽ ലഭ്യമാകും.









0 comments