print edition സി–ഡിറ്റിൽ യൂത്ത് കോൺഗ്രസുകാർക്ക് കൂട്ട നിയമനം; 18 വർഷം ജോലി ചെയ്‌തവർ പുറത്തേക്ക്


ബിജോ ടോമി
Published on Jul 31, 2026, 01:11 AM | 1 min read
തിരുവനന്തപുരം: യൂത്ത് കോൺഗ്രസുകാർക്ക് അവസരമൊരുക്കാൻ സി–ഡിറ്റിൽ (സെന്റർ ഫോർ ഡെവലപ്പ്മെന്റ് ഓഫ് ഇമേജിങ് ടെക്നോളജി) മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി വഴിവിട്ട നിയമന നീക്കം. 18 വർഷം വരെ ജോലിചെയ്‌തവരെ ഒഴിവാക്കി പുതിയ ആളുകളെ നിയമിക്കാനായി അഭിമുഖവും നടത്തി. ഡോക്യൂമെന്റ് പ്രോസസിങ് സ്റ്റാഫ-് എന്ന പേരിലുള്ള ഒഴിവുകളിലേക്കാണ് അഭിമുഖം നടത്തിയത്. ഡാറ്റാ എൻട്രി തസ്‌തികയ്‌ക്ക് പകരമാണ് ഇൗ നിയമനങ്ങൾ. ഡാറ്റാ എൻട്രി തസ്‌തികയിൽ ഇനി നിയമനം നടത്തരുതെന്ന് ഉത്തരവ് ഉണ്ടായിരിക്കേ ഇതുമറികടക്കാനാണ് പുതിയ തസ്‌തികയുടെ പേരിൽ നിയമനങ്ങൾ നടത്തുന്നത്. നിലവിൽ മതിയായ ജീവനക്കാരുള്ളതിനാലാണ് പുതിയ നിയമനം വേണ്ടെന്ന് നിർദേശിച്ചത്. ബുധനാഴ്‌ച ഇൗ തസ്‌തികയിലേക്കുള്ള അഭിമുഖം തിരുവനന്തപുരം ഗോർക്കി ഭവനിലാണ് നടത്തിയത്. 20 പേർക്കാണ് നിയമനം.
കോൾ സെന്റർ സപ്പോർട്ട് സ്റ്റാഫ് തസ്‌തികയിൽ ആറുപേരെ നിയമിക്കുന്നതിനുള്ള അഭിമുഖം വ്യാഴാഴ്‌ചയും നടന്നു. യൂത്ത് കോൺഗ്രസുകാർക്ക് നിയമനം നൽകുന്നതിനൊപ്പം കച്ചവടവും ലക്ഷ്യമിടുന്നുവെന്ന് ആരോപണമുണ്ട്.
എക്‌സിക്യൂട്ടീവ് കമ്മിറ്റികൂടിയാണ് നിയമനത്തിനുള്ള വിജ്ഞാപനം പ്രസിദ്ധീകരിക്കേണ്ടത്. ഇത് മറികടന്നാണ് നിലവിലെ നടപടി. വിപുലമായ പരിശോധന ഒഴിവാക്കി പേരിന് ലാപ്‌ടോപ്പിൽ ഒരു വരിമാത്രം ടൈപ്പ് ചെയ്യിച്ചാണ് ഉദ്യോഗാർഥികൾക്കുള്ള സ്‌കിൽ ടെസ്റ്റ് നടത്തിയത്. ഇരു തസ്‌തികകളിലേക്കും പ്ലസ് ടുവും കംപ്യൂട്ടർ പരിജ്ഞാനവുമാണ് വിജ്ഞാപനത്തിൽ പറഞ്ഞിരിക്കുന്ന വിദ്യാഭ്യാസ യോഗ്യത. ദിവസവേതന നിരക്കിലാണ് നിയമനം.
കഴിഞ്ഞ പത്തുവർഷത്തിനിടെ അന്യായമായി ഒരാളെപ്പോലും പിരിച്ചുവിട്ടിരുന്നില്ല. എന്നാൽ, യുഡിഫ് സർക്കാർ അധികാരത്തിലെത്തിയതിനു പിന്നാലെ നിലവിലുള്ള കരാർ പുതുക്കേണ്ടെന്ന് നിർദേശം നൽകി. ജോലികൾ തുടരാൻ സി –ഡിറ്റിന് മൂന്നു മാസത്തേക്കുകൂടി കരാർ നീട്ടി നൽകി. ഇൗ കാലാവധി അവസാനിക്കാറായതിനു പിന്നാലെയാണ് വർഷങ്ങളായി ജോലി ചെയ്യുന്നവരെ പറഞ്ഞുവിട്ട് ഇഷ്‌ടക്കാരെ കുടിയിരുത്താൻ നീക്കം










0 comments