ഫ്ലാഷ്‌മോബ് സംഘടിപ്പിച്ചു

കുസാറ്റിൽ നടക്കുന്ന ബ്രെയിൻ ടു ബിഹേവിയർ അന്താരാഷ്ട്ര സമ്മേളനത്തിന്റെ പ്രചാരണത്തിനായി സംഘടിപ്പിച്ച ഫ്ലാഷ്‌മോബ്
കളമശേരി
മസ്തിഷ്കാരോഗ്യത്തിന്റെയും സെപ്തംബറിൽ നടക്കുന്ന ബ്രെയിൻ ടു ബിഹേവിയർ അന്താരാഷ്ട്ര സമ്മേളനത്തിന്റെയും പ്രചാരണത്തിനായി കുസാറ്റ് സെന്റർ ഫോർ ന്യൂറോസയൻസ് ഫ്ലാഷ്‌മോബ് സംഘടിപ്പിച്ചു.
അമിനിറ്റി സെന്ററിനുസമീപം നടന്ന പരിപാടിയിൽ കുസാറ്റ് വിദ്യാർഥികളുടെ നൃത്തസംഘമായ ക്രെസൻഡോ പരിപാടി അവതരിപ്പിച്ചു. സെപ്തംബർ 14 മുതൽ 16 വരെ നടക്കുന്ന സമ്മേളനത്തിൽ പ്രമുഖ ന്യൂറോ സയന്റിസ്റ്റുകൾ, ഗവേഷകർ, വിദ്യാർഥികൾ എന്നിവർ പങ്കെടുക്കും.
നിംഹാൻസ്, ഐഐഎസ്‌സി ബംഗളൂരു എന്നിവയുടെ സഹകരണത്തോടെ പബ്ലിക് ബ്രെയിൻ സിമ്പോസിയവും ഇന്ററാക്ടീവ് ബ്രെയിൻ എക്സിബിഷനും നടക്കും. സ്കൂൾ, കോളേജ് വിദ്യാർഥികൾക്കായി സംസ്ഥാനതല ബ്രെയിൻ അവയർനെസ് മത്സരവും സംഘടിപ്പിക്കുമെന്ന് സംഘാടകർ പറഞ്ഞു.









0 comments