ad
Deshabhimani

print edition ബിജെപി ആക്രമണം: ആരാധന സ്വാതന്ത്ര്യം തടയുന്നത്‌ അംഗീകരിക്കില്ല

BJP.jpg
വെബ് ഡെസ്ക്

Published on Jun 22, 2026, 12:00 AM | 1 min read

പത്തനംതിട്ട: ഏലോഹിം പ്രാർഥനാകേന്ദ്രവുമായി ബന്ധപ്പെട്ട്‌ ഉയർന്ന ആരോപണങ്ങൾ ഗൗരവമുള്ളതാണെന്നും കുറ്റക്കാർ ആരായാലും നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും യുണൈറ്റഡ് പെന്തകോസ്‌ത്‌ കൗൺസിൽ ആവശ്യപ്പെട്ടു.

അതേസമയം സംഭവത്തിന്റെ മറവിൽ അവിടെ പ്രാർഥനയ്‌ക്കെത്തിയ വിശ്വാസികളെ ആക്രമിച്ച ബിജെപി നടപടി പ്രതിഷേധാർഹമാണ്‌. ആരാധന സ്വാതന്ത്ര്യം തടസ്സപ്പെടുത്തുന്നത്‌ അംഗീകരിക്കാൻ കഴിയില്ല. വ്യക്തിയുടെയോ ചിലരുടെയോ തെറ്റുകളുടെ പേരിൽ വിശ്വാസിസമൂഹത്തിന്റെ അവകാശങ്ങൾ നിഷേധിക്കരുത്‌. അത് ഭരണഘടന ഉറപ്പുനൽകുന്ന ആരാധനാവകാശത്തിന്റെ ലംഘനമാണ്‌.


വിഷയത്തെ രാഷ്‌ട്രീയ മുതലെടുപ്പിനാണ്‌ ബിജെപി ഉപയോഗിക്കുന്നത്‌. ഇത്‌ സമൂഹത്തിൽ വിഭജനവും അസ്വസ്ഥതയും സൃഷ്‌ടിക്കും.

വിശ്വാസികളുടെ സുരക്ഷയും അവകാശങ്ങളും ഉറപ്പാക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന്‌ കൗൺസിൽ അഖിലേന്ത്യ പ്രസിഡന്റ് ബാബു പറയത്തുകാട്ടിലും ജനറൽ സെക്രട്ടറി പാസ്‌റ്റർ സാബു ജോണും പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു.





Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home