ad
Deshabhimani

പരിക്കേറ്റ ആന ചാലക്കുടിപ്പുഴയില്‍:20 അംഗം ദൗത്യസംഘം ഉടന്‍ ആനക്കടുത്തെത്തും

athirapally elephant
വെബ് ഡെസ്ക്

Published on Jan 22, 2025, 08:46 AM | 1 min read

ചാലക്കുടി> അതിരപ്പള്ളിയില്‍ പരിക്കേറ്റ ആന ചാലക്കുടിപ്പുഴയില്‍. വെറ്റിലപ്പാറ 14 ലാണ് ആനയുള്ളത്. ആന ഇപ്പോഴും അവശ നിലയിലാണ്. ഡോക്ടര്‍ അരുണ്‍ സക്കറിയയുടെ നേതതൃത്വത്തിലുള്ള വിദഗ്ധ സംഘം സ്ഥലത്തെത്തിയിട്ടുണ്ട് . 20 അംഗ ദൗത്യസംഘമാണുള്ളത്.


'ആനയുടെ ആരോഗ്യം സംബന്ധിച്ച് വലിയ ആശങ്ക തന്നെയാണുള്ളത്. ആനക്ക് ഭക്ഷണം പോലും എടുക്കാന്‍ കഴിയാത്ത അവസ്ഥ യാണ്‌. മസ്തകത്തിലാണ് മുറിവേറ്റിട്ടുള്ളത്. അതിന്റെ മുന്‍ഭാഗം എയര്‍സെല്ലുകളാണ്.ഈ സെല്ലുകള്‍ക്ക് അണുബാധ ബാധിച്ചിട്ടുണ്ട്. അതിനാലാണ് മസ്തകത്തിനുള്ളില്‍ നിന്നും പഴുപ്പ് ഒലിച്ചിറങ്ങുന്നത്. ആയതിനാല്‍ തന്നെ അടിന്തിര ചികിത്സ നല്‍കിയില്ലെങ്കില്‍ മരണം പോലും സംഭവിക്കാം'- ഡോ.ആരുണ്‍ സക്കറിയ പറഞ്ഞു.


ചാലക്കുടി പുഴയ്ക്കപ്പുറത്തെ തുരുത്തിലേക്കാണ് ആന നീങ്ങുന്നത്.ഇന്നലെ പകല്‍ സമയം തുരുത്തിലാണ് ആന ഉണ്ടായിരുന്നത്. വിവിധ സംഘങ്ങളായി പിരിഞ്ഞാണ് ആനയെ മയക്കുവെടിവയ്ക്കാന്‍ വിദഗ്ധ സംഘം ശ്രമം തുടങ്ങിയിരിക്കുന്നത് .


വനംവകുപ്പിന്റെ എല്ലാ സംഘങ്ങളും പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. അല്‍പ സമയത്തിന് ശേഷം ആനക്കടുത്ത് അരുണ്‍സക്കറിയയും സംഘവും എത്തുമെന്നാണ് വിവരം.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home