നിലമ്പൂരിൽ മോഴയാന ആക്രമണം: കാറിന്റെ ഗ്ലാസ് തകർത്തു

Elephant attack in Nilambur
വെബ് ഡെസ്ക്

Published on Jul 27, 2025, 09:39 AM | 1 min read

മലപ്പുറം: നിലമ്പൂർ പെരുവമ്പാടത്ത് മോഴയാന ആക്രണത്തിൽ കാറിന്റെ ഗ്ലാസ് തകർന്നു. ചക്കശ്ശേരി അരുണിന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ട കാറിന്റെ ഗ്ലാസാണ് കാട്ടാന തകർത്തത്. ഞായറാഴ്ച പുലർച്ചെ നാലോടെയായിരുന്നു ആക്രമണം. കഴിഞ്ഞ നാല് ദിവസമായി ജനവാസ മേഖലയിൽ നിലയുറപ്പിച്ചിരിക്കുന്ന മോഴയാന നാട്ടുകാരുടെ ഉറക്കം കെടുത്തുകയാണ്.


രാത്രിയോടെയാണ് ആന വീട്ടുകളിലേക്ക് ഇറങ്ങുന്നത്. കഴിഞ്ഞ ദിവസം ബൈക്കും ആന തകർത്തിരുന്നു. ആനയ്ക്ക് മുന്നിൽ നിന്ന് ബൈക്ക് യാത്രികൻ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.





deshabhimani section

Related News

View More
0 comments
Sort by

Home