വൈദ്യുതി വകുപ്പിന്റെ ജീപ്പ് പത്തടി താഴ്ചയിലേക്ക് മറിച്ചിട്ട് കാട്ടാന

ചാലക്കുടി(വാല്‍പ്പാറ): വൈദ്യുതി വകുപ്പിന്റെ ജീപ്പിന് നേരെ കാട്ടാന ആക്രമണം. 10 അടി താഴ്ച്ചയിലേക്ക് ജീപ്പ് ആന കുത്തിമറിച്ചിട്ടു. വാല്‍പ്പാറയിലാണ് സംഭവം.
ആനമലക്ക് സമീപം നവമലയില്‍ ജൂനിയര്‍ വൈദ്യുതി വിഭാഗം എഞ്ചിനീയര്‍ വിശ്വനാഥനും വൈദ്യുതി വിഭാഗം ഉദ്യോഗസ്ഥരും അത്താൡഅമ്മന്‍ ക്ഷേത്രം വഴി ആളിയാറിലേക്ക് പോകുമ്പോഴായിരുന്നു ആക്രമണം.
കാട്ടാന ജീപ്പിന് മുന്നില്‍ പെടുകയും ജീപ്പിനെ പത്തടി താഴ്ചയിലോക്ക് മറിച്ചിടുകയുമായിരുന്നു. ജീപ്പിലുണ്ടായിരുന്നവര്‍ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.
വലിയ പരിക്കുകള്‍ ഒന്നും ആര്‍ക്കുമുണ്ടായില്ല. പ്രദേശത്ത് നിരന്തരം ആനയുടെ ആക്രമണമുള്ളതാണെന്ന് നാട്ടുകാര്‍ പറയുന്നു.









0 comments