print edition വൈദ്യുതി ഉപയോഗം 100 ദശലക്ഷം യൂണിറ്റിൽ താഴെ

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽമഴ ശക്തമായതോടെ വൈദ്യുതി ഉപയോഗം കുറഞ്ഞു. സംസ്ഥാനത്ത് വെള്ളിയാഴ്‌ചത്തെ ആകെ വൈദ്യുതി ആവശ്യം 97.7507 ദശലക്ഷം യൂണിറ്റായി കുറഞ്ഞു. ഏപ്രിൽ 27-ന് രേഖപ്പെടുത്തിയ 118.2619 ദശലക്ഷം യൂണിറ്റ് എന്ന റെക്കോഡ് ഉപയോഗത്തിൽനിന്നാണ് ഈ വലിയ കുറവ്.
ചൂട് കുറഞ്ഞതോടെ വൈകുന്നേരങ്ങളിലെ പരമാവധി ആവശ്യത്തിലും വലിയ ഇടിവുണ്ടായി.
ഏപ്രിലിൽ 6033 മെഗാവാട്ടുവരെ ഉയർന്ന ഡിമാൻഡ് വെള്ളിയാഴ്‌ച 4722 മെഗാവാട്ട് ആയി താഴ്ന്നു. നിലവിൽ 18.8041 ദശലക്ഷം യൂണിറ്റാണ് ആഭ്യന്തര ജലവൈദ്യുത പദ്ധതികളിൽനിന്ന് ഉൽപ്പാദിപ്പിക്കുന്നത്. ഇതിൽ ഇടുക്കിയിൽനിന്ന് 7.4740 ദശലക്ഷം യൂണിറ്റ്, ശബരിഗിരി 4.0407 ദശലക്ഷം യൂണിറ്റുമാണ് ഉൽപ്പാദനം. കേന്ദ്ര നിലയങ്ങളിൽനിന്ന് 46.12 ദശലക്ഷം യൂണിറ്റ് വൈദ്യുതി ലഭ്യമായി.
ഈ ജലവർഷം അവസാനിക്കാൻ 23 ദിവസങ്ങൾകൂടി ബാക്കിനിൽക്കെ, മഴ തുടരുന്നത് വൈദ്യുതി ഉൽപ്പാദനം ഇതേ രീതിയിൽ നിലനിർത്താൻ സഹായകമാകും.










0 comments