ad
Deshabhimani

രാജ്യത്ത് കാലവർഷം കൂടുതൽ മേഖലകളിലേക്ക്; ഡൽഹിയിൽ താപനില 40 ഡിഗ്രിയിലേക്ക്

Delhi heat.jpg
വെബ് ഡെസ്ക്

Published on Jun 23, 2026, 07:42 AM | 1 min read

ന്യൂഡൽഹി: തെക്കുപടിഞ്ഞാറൻ മൺസൂൺ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കൂടുതൽ വ്യാപിക്കുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ റിപ്പോർട്ട്. മുംബൈ ഉൾപ്പെടെയുള്ള മഹാരാഷ്ട്രയുടെ കൂടുതൽ ഭാഗങ്ങളിലേക്ക് അടുത്ത 48 മണിക്കൂറിനുള്ളിൽ കാലവർഷം എത്തുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.


നിലവിൽ തെക്കൻ അറബിക്കടൽ, മഹാരാഷ്ട്ര, തെലങ്കാന എന്നീ സംസ്ഥാനങ്ങളുടെ കൂടുതൽ ഭാഗങ്ങളിലേക്ക് കാലവർഷം എത്തിയിട്ടുണ്ട്. കർണാടകയുടെ ബാക്കി ഭാഗങ്ങളും ഛത്തീസ്ഗഡ്, ഒഡീഷ, ജാർഖണ്ഡ്, ബിഹാർ എന്നീ സംസ്ഥാനങ്ങളുടെ ചില ഭാഗങ്ങളിലും കാലവർഷം വ്യാപിച്ചു.


വരും ദിവസങ്ങളിൽ ഒഡീഷ, ഛത്തീസ്ഗഡ്, ജാർഖണ്ഡ്, ബിഹാർ തുടങ്ങിയ പ്രദേശങ്ങളിലും മഴ കൂടുതൽ ശക്തമാകുമെന്നാണ് കണക്കുകൂട്ടൽ. അതേസമയം, തലസ്ഥാന നഗരിയായ ഡൽഹിയിൽ ചൂട് തുടരുകയാണ്. തിങ്കളാഴ്ച 38.4 ഡിഗ്രി സെൽഷ്യസായിരുന്നു ഡൽഹിയിലെ ഉയർന്ന താപനില.


ഇന്ന് താപനില 25 ഡിഗ്രി മുതൽ 40 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭാഗികമായി മേഘാവൃതമായ അന്തരീക്ഷമായിരിക്കും അനുഭവപ്പെടുക.


അതേസമയം, ഡൽഹിയിലെ വായുനിലവാരം ആശങ്കാജനകമായി തുടരുകയാണ്. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ കണക്കുകൾ പ്രകാരം, ഡൽഹിയിലെ വായുനിലവാര സൂചിക 228 രേഖപ്പെടുത്തി. ഇത് 'മോശം' വിഭാഗത്തിലാണ് ഉൾപ്പെടുന്നത്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home