തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ ആശയസംവാദങ്ങൾ ജനാധിപത്യത്തിന്റെ ശക്തി-സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ

തിരുവനന്തപുരം: കുറ്റമറ്റ വോട്ടർപട്ടികയും, സുതാര്യമായ തിരഞ്ഞെടുപ്പ് പ്രക്രിയയും പോലെ തന്നെ പ്രാധാന്യമുള്ളതാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തോടനുബന്ധിച്ച് നടക്കുന്ന ആശയസംവാദങ്ങളെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ പറഞ്ഞു. സംസ്ഥാനതിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിൽ സംസാരിക്കുകയായിരുന്നു കമ്മീഷണർ.
ആരംഭകാലം മുതൽ തന്നെ സാർവ്വത്രികവോട്ടവകാശം നടപ്പാക്കിയ രാജ്യമാണ് ഇന്ത്യ. തദ്ദേശസ്ഥാപനങ്ങളിലേയ്ക്കുള്ള തിരഞ്ഞെടുപ്പ് നടക്കേണ്ട വർഷമെന്നതിനാൽ ഈ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷത്തിന് ഏറെ പ്രസക്തിയുണ്ടെന്നും കമ്മീഷണർ പറഞ്ഞു.
തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിൽ കമ്മീഷണർ എ.ഷാജഹാൻ പതാകയുയർത്തി. സെക്രട്ടറി ബി.എസ്. പ്രകാശ്, മറ്റുുദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.









0 comments