പ്രചാരണം ആരംഭിച്ചിരുന്നു.സീറ്റ് ഇല്ലെങ്കിൽ നേരത്തെ പറയാമായിരുന്നു;എൽദോസ് കുന്നപ്പിള്ളി

കൊച്ചി: പെരുമ്പാവൂരിൽ സീറ്റ് നിഷേധിച്ചതിനെ തുടർന്ന് കോൺഗ്രസ് നേതൃത്വത്തിനെതിരെ കടുത്ത അതൃപ്തിയുമായി നിലവിലെ എംഎൽഎ എൽദോസ് കുന്നപ്പിള്ളി. സീറ്റ് നൽകില്ലെങ്കിൽ നേതൃത്വത്തിന് അക്കാര്യം നേരത്തെ അറിയിക്കാമായിരുന്നുവെന്നും താൻ പ്രചാരണ പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞിരുന്നുവെന്നും അദ്ദേഹം പറഞ്ഞു . ഒരിക്കലും പ്രതീക്ഷിക്കാത്ത നടപടിയാണ് നേതൃത്വത്തിൽ നിന്നുണ്ടായത്. തനിക്കെതിരെയുള്ള കേസ് ചിലർ ഹൈക്കമാൻഡിന് മുന്നിൽ പെരുപ്പിച്ചു കാണിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
സീറ്റ് വിഭജനത്തിൽ ഇരട്ടത്താപ്പാണ് നടന്നതെന്ന ഗുരുതരമായ ആരോപണമാണ് എൽദോസ് കുന്നപ്പള്ളി ഉന്നയിക്കുന്നത്. എ.കെ. ആന്റണി നൽകിയ റിപ്പോർട്ട് പോലും പരിഗണിച്ചില്ലെന്നും പ്രശ്നങ്ങളുള്ള മറ്റു പലർക്കും സീറ്റ് നൽകിയപ്പോൾ തന്നെ മാത്രം മാറ്റിനിർത്തിയത് വലിയ വേദനയുണ്ടാക്കിയെന്നും എൽദോസ് നേതൃത്വത്തെ കുറ്റപ്പെടുത്തി
പെരുമ്പാവൂർ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി മനോജ് മൂത്തേടൻ പ്രചാരണത്തിന് ഇറങ്ങിയിട്ടുണ്ടെങ്കിലും എൽദോസിന്റെ അതൃപ്തി മുന്നണിക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. തന്നെ കാണാനെത്തിയ സ്ഥാനാർഥി മനോജ് മൂത്തേടന് മുഖം കൊടുക്കാൻ തയ്യാറാകാതിരുന്ന എൽദോസ്, മനോജ് വീട്ടിലെത്തുന്നതിന് തൊട്ടുമുമ്പ് അവിടെനിന്നും പോവുകയും പിന്നീട് ഫോണിൽ പോലും ലഭ്യമാകാതിരിക്കുകയും ചെയ്തത് കോൺഗ്രസ് നേതൃത്യത്തിനു മുന്നിൽ വലിയ തലവേദന സൃഷ്ടിച്ചിട്ടുണ്ട്.








0 comments