ad
Deshabhimani

'ജനങ്ങളെ കണ്ട സമയത്ത് നേതാക്കളെ കണ്ടാൽ മതിയായിരുന്നു'; നേതൃത്വത്തിനെതിരെ വിമർശനവുമായി എൽദോസ് കുന്നപ്പിള്ളി

Eldhose Kunnappilly

എൽദോസ് കുന്നപ്പിള്ളി

വെബ് ഡെസ്ക്

Published on Mar 25, 2026, 11:02 AM | 1 min read

കൊച്ചി: കോൺ​ഗ്രസ് നേതൃത്വത്തിനെതിരെ അതൃപ്തി വ്യക്തമാക്കി എൽദോസ് കുന്നപ്പിള്ളി. നിയമസഭ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിനെ തുടർന്നാണ് എൽദോസ് കുന്നപ്പിള്ളി നേതൃത്വത്തിനെതിരെ രം​ഗത്തെത്തിയത്.


സീറ്റ് ഇല്ലാത്തത് വിഷമിപ്പിച്ചുവെന്നും സീറ്റ് ഇല്ലെങ്കിൽ ഒരു മാസം മുൻപ് എങ്കിലും പറയാമായിരുന്നുവെന്നും എൽദോസ് കുന്നപ്പിള്ളി തുറന്നടിച്ചു. ജനങ്ങളെ കണ്ട സമയത്ത് നേതാക്കളെ കണ്ടിരുന്നുവെങ്കിൽ തനിക്ക് ഈ അവസ്ഥ വരില്ലായിരുന്നുവെന്നും മത്സരിക്കാൻ എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയ ശേഷമാണ് പിന്മാറാൻ പറഞ്ഞതെന്നും എൽദോസ് കുന്നപ്പിള്ളി പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home