എല്‍ദോസ് കുന്നപ്പിള്ളിയുടെ സീറ്റ് ത്രിശങ്കുവില്‍; കോണ്‍ഗ്രസില്‍ അടിമുടി ആശയക്കുഴപ്പം

എല്‍ദോസ് കുന്നപ്പിള്ളി
കൊച്ചി: പെരുമ്പാവൂരില്‍ എല്‍ദോസ് കുന്നപ്പിള്ളിയുടെ സ്ഥാനാര്‍ഥിത്വത്തില്‍ കോണ്‍ഗ്രസില്‍ ആശയക്കുഴപ്പം തുടരുന്നു. പ്രാദേശിക പാർട്ടി ഘടകങ്ങളിൽ നിന്നുള്ള ശക്തമായതോടെ വീണ്ടും മത്സര രംഗത്ത് ഇറങ്ങാനുള്ള കുന്നപ്പിള്ളിയുടെ മോഹത്തിന് വിള്ളല്‍ വീണു. തൃപ്പൂണിത്തുറയൊഴികെ മറ്റെല്ലായിടത്തും സിറ്റിംഗ് എംഎൽഎമാർ വീണ്ടും മത്സരിക്കുമെന്ന് കരുതിയിടത്താണ് പെരുമ്പാവൂരില്‍ അപ്രതീക്ഷിത ട്വിസ്റ്റ് സംഭവിച്ചത്.
തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിത്വം ഉറപ്പിക്കുന്നതിനായി പാര്‍ട്ടി ഘടകങ്ങളുടെ പിന്തുണ തേടിയുള്ള അലച്ചിലിലാണ് എല്‍ദോസ് കുന്നപ്പിള്ളി. പ്രാദേശികമായുള്ള എതിര്‍പ്പുകളോടൊപ്പം പീഡന കേസും വന്നതോടെ കുന്നപ്പിള്ളിക്കുള്ള ജനപിന്തുണ നഷ്ടപ്പെട്ടുവെന്നാണ് യുഡിഎഫിന്‍റെ വിലയിരുത്തല്‍. കൂടാതെ, പുറത്ത് വന്ന സര്‍വേ ഫലങ്ങളും എല്‍ദോസ് കുന്നപ്പിള്ളിക്ക് എതിരായി വന്നതും സ്ഥാനാര്‍ഥി മോഹത്തിന് വെല്ലുവിളിയായി.
11 മണ്ഡലം പ്രസിഡൻ്റുമാരുടെയും പിന്തുണ കത്ത് വാങ്ങി സീറ്റ് സുരക്ഷിതമാക്കാൻ എൽദോസ് ശ്രമിച്ചെങ്കിലും അനുകൂല നിലപാട് എടുത്തത് അഞ്ച് പേർ മാത്രമാണെന്നാണ് വിവരം. ഇതിനിടെ ചില സാമുദായിക സംഘടനകളും കുന്നപ്പിള്ളിയുടെ സ്ഥാനാര്‍ഥിത്വത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് രംഗത്ത് വന്നു. ഇതോടെ സീറ്റ് നിഷേധിക്കപ്പെടുമോ എന്ന ആശങ്കയിലാണ് എല്‍ദോസ് കുന്നപ്പിള്ളി.










0 comments