Deshabhimani

35 അടി താഴ്ചയിൽ മഴവെള്ള സംഭരണിയിൽ 
വീണ വയോധികയെ രക്ഷിച്ചു

rain water tank rescue

മഴവെള്ള സംഭരണിയിൽ വീണ വയോധികയെ എസ് ഐ രാജേഷും പൊലീസ്‌ സംഘവും രക്ഷിക്കുന്നു

വെബ് ഡെസ്ക്

Published on Apr 12, 2026, 12:01 AM | 1 min read

മുളങ്കുന്നത്തുകാവ്‌: ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ 35 അടി താഴ്ചയുള്ള മഴവെള്ള സംഭരണിയിൽ വീണ വയോധികയെ പൊലീസ്‌ രക്ഷിച്ചു. പഴുവിൽ കുറുമ്പിലാവ് സ്വദേശിനി ലീല (75)യെയാണ്‌ മെഡിക്കൽ കോളേജ് പൊലീസ്‌ രക്ഷിച്ചത്‌. ശനി രാവിലെ ഒന്പതോടെയാണ്‌ സംഭവം. എങ്ങനെയാണ്‌ വീണതെന്ന്‌ വ്യക്തതയില്ല. മെഡിക്കൽ കോളേജ് ആശുപത്രി കാഷ്വാലിറ്റി ബ്ലോക്കിന് പിന്നിലെ മഴ വെള്ള സംഭരണിയിൽ നിലവിൽ വെള്ളമില്ല. ലീല വീണുകിടക്കുന്നത്‌ വഴിയാത്രക്കാരാണ്‌ പൊലീസിനെ അറിയിച്ചത്‌. വടം ഉപയോഗിച്ച് ഇ റങ്ങിയ എസ്ഐ രാജേഷ് വ യോധികയെ തോളിൽ എടുത്ത് സാഹസികമായി കയറ്റുകയായിരുന്നു.


സിപിഒമാരായ രമേശ് ചന്ദ്ര ൻ, ശ്രീജിത്, അഭയ് ഘോഷ് എന്നിവരും കൂടെയുണ്ടായിരുന്നു. പരിക്കേറ്റ വയോധികയെ മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ എത്തിച്ചു. മാനസിക അസ്വാസ്ഥ്യമുള്ള ലീലയെ വീട്ടിൽ നിന്ന്‌ കാണാതായിരുന്നുവെന്ന്‌ പൊലീസ്‌ അന്വേഷണത്തിൽ കണ്ടെത്തി. ബാഗിൽനിന്ന് ലഭിച്ച വിലാസത്തിൽ വീട്ടിൽ അറിയിച്ചു. മകനെത്തി അമ്മയെ തിരിച്ചറിഞ്ഞു.



Tags
deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home