കണ്ണൂരിൽ പാമ്പുകടിയേറ്റ് വയോധിക മരിച്ചു

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: കണ്ണൂർ തളിപ്പറമ്പിൽ പാമ്പുകടിയേറ്റ് വയോധിക മരിച്ചു. പട്ടുവം സ്വദേശി നഫീസയാണ് മരിച്ചത്. വെള്ളിയാഴ്ച്ച വീട്ടിൽ വച്ചാണ് നഫീസയ്ക്ക് പാമ്പുകടിയേറ്റത്. പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം.
എറണാകുളം ചെറായിലും കൊല്ലത്തും രണ്ട് പേർക്ക് പാമ്പ് കടിയേറ്റു. ചെറായി റിസോർട്ടിൽ കോയമ്പത്തൂർ സ്വദേശിക്കാണ് പാമ്പ് കടിയേറ്റത്. ഇയാളെ ആശുപത്രിയലേക്ക് മാറ്റി. ആരോഗ്യനില തൃപ്തികരം. കൊല്ലത്ത് പാമ്പ് കടിയേറ്റ രാമൻകുളങ്ങര സ്വദേശി സുദേവനെ കൊല്ലം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പത്തനംതിട്ട മല്ലപ്പള്ളിയിൽ പാമ്പുകടിയേറ്റതായി റിപ്പോർട്ടുണ്ട്. മുരണി സ്വദേശി രതീഷിനാണ് അണലിയുടെ കടിയേറ്റത്. വെൽഡിങ് തൊഴിലാളിയായ രതീഷ് ജോലിയുടെ ആവശ്യത്തിനായുള്ള സാനങ്ങളുമായി വീട്ടിലെത്തിയപ്പോഴായിരുന്നു പാമ്പുകടിയേറ്റത്. രതീഷിനെ മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു.










0 comments