ad
Deshabhimani

ചായ ചോദിച്ചെത്തി ആക്രമണം; വയോധികയുടെ രണ്ടര പവൻ മാല പൊട്ടിച്ചോടി മോഷ്ടാവ്

Gold Robbery

AI പ്രതീകാത്മക ചിത്രം / Gemini

വെബ് ഡെസ്ക്

Published on Jun 17, 2026, 04:06 PM | 1 min read

ചേലക്കര: പഴയന്നൂരിൽ വയോധികയെ തള്ളിയിട്ട് കഴുത്തിൽ കിടന്നിരുന്ന സ്വർണ്ണമാല കവർന്നു. പഴയന്നൂർ കോൽപുറത്ത് വത്സലയുടെ (78) രണ്ടര പവനോളം തൂക്കം വരുന്ന മാലയാണ് മോഷ്ടാവ് പൊട്ടിച്ചോടിയത്. ഇന്ന് പുലർച്ചെ 5.15 ഓടെയായിരുന്നു സംഭവം.


കുന്നത്തറ ഷാഡോ തീയേറ്ററിന് മുൻവശം ചായക്കട നടത്തുകയാണ് വത്സല. രാവിലെ കട തുറക്കാനായി എത്തിയ വത്സലയുടെ അടുത്തെത്തിയ പ്രതി, 'ചായ ആയില്ലേ' എന്ന് ചോദിക്കുകയായിരുന്നു. 'ഇല്ല' എന്ന് മറുപടി നൽകിയതിന് തൊട്ടുപിന്നാലെയാണ് പ്രതി അക്രമം നടത്തിയത്.


വത്സലയെ പെട്ടെന്ന് തള്ളിയിട്ട ശേഷം കഴുത്തിലെ മാല പൊട്ടിച്ച് പ്രതി ഓടുകയായിരുന്നു. എന്നാൽ, വയോധിക ശക്തമായി പ്രതിരോധിച്ചതോടെ മാലയുടെ ഒരു കഷ്ണം ഇവരുടെ കയ്യിൽ തന്നെ അവശേഷിച്ചു. പ്രതിയുടേതെന്ന് കരുതുന്ന ചെരുപ്പ് കടയുടെ മുൻവശത്ത് നിന്നും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിന് പിന്നാലെ പഴയന്നൂർ പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ച് അന്വേഷണം ആരംഭിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home