Deshabhimani

റോഡ് മുറിച്ചുകടക്കുന്നതിനിടെ ബസിടിച്ച് വയോധികൻ മരിച്ചു

accident died
വെബ് ഡെസ്ക്

Published on Oct 05, 2026, 09:39 PM | 1 min read

മലപ്പുറം : നിലമ്പൂർ കെഎൻജി റോഡിൽ കനോലിപ്ലോട്ടിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ ബസ് തട്ടി വയോധികൻ മരിച്ചു. അഞ്ചാംമൈൽ അമ്പലക്കുന്ന് തുളസി നിവാസിൽ വിമുക്തഭടൻ കൃഷ്ണവാര്യർ (84) ആണ് മരിച്ചത്. തിങ്കൾ പകൽ 12.30 ഓടെയായിരുന്നു അപകടം. റോഡരികിൽ കാർ നിർത്തിയ ശേഷം മറുവശത്തേക്ക് കടക്കുന്നതിനിടെ നിലമ്പൂർ ഭാഗത്തുനിന്നെത്തിയ ബസ് ഇടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ കൃഷ്ണവാര്യർക്ക് ആർആർടി അംഗം സിപിആർ നൽകി നിലമ്പൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: മാധവിക്കുട്ടി. മക്കൾ: തുളസിദേവി, മഞ്ജരി. മരുമകൻ: ബിജു (കൊട്ടാരക്കര).



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home