നിലമ്പൂരിൽ കാട്ടാന ആക്രമണം; വയോധികന് പരിക്ക്

നിലമ്പൂർ: കാട്ടാനയുടെ ആക്രമണത്തിൽ 62കാരന് പരിക്കേറ്റു. എളമ്പിലാക്കോട് പൊക്കോട് സെറ്റിൽമെന്റിൽ താമസിക്കുന്ന തീക്കുന്നൻ വീട്ടിൽ കൃഷ്ണനാണ് പരിക്കേറ്റത്. ഞായറാഴ്ച രാവിലെ ഏഴോടെ അകമ്പാടം തണ്ണിപ്പൊയിൽ ഭാഗത്തെ പൊക്കോട് റിസർവ് വനത്തിനുള്ളിലെ പാതയിലായിരുന്നു സംഭവം. ജോലിക്കായി നിലമ്പൂരിലേക്ക് പോകുന്നതിനിടെ കാട്ടാന ആക്രമിക്കുകയായിരുന്നു. കാലിന്റെ തുടയ്ക്കാണ് പരിക്കേറ്റത്. കൃഷ്ണനെ നിലമ്പൂർ ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.









0 comments