Deshabhimani

പരിസ്ഥിതിലോല മേഖലാ വിജ്ഞാപനം; മലയോര​ ജനതയുടെ താക്കീതാവാൻ 27ന് ഹർത്താൽ

hartal esa
വെബ് ഡെസ്ക്

Published on Oct 25, 2026, 02:00 PM | 1 min read

കൊല്ലം : പരിസ്ഥിതിലോല മേഖലാ വിജ്ഞാപനത്തിൽനിന്ന്‌ ജനവാസമേഖലയെയും കൃഷിഭൂമിയെയും ഒഴിവാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ഇടതുപക്ഷ സംയുക്ത കർഷക സമരസമിതി ചൊവ്വാഴ്ച മലയോര ഹർത്താൽ നടത്തും. കർഷകസംഘം, ആദിവാസി ക്ഷേമ സമിതി എന്നിവരുടെ നേതൃത്വത്തിലാണ് 27ന് രാവിലെ ആറു മുതൽ വൈകിട്ട് ആറുവരെ ഹർത്താൽ. വ്യാപാര-– വ്യവസായ സ്ഥാപനങ്ങൾ അടച്ചും വാഹനങ്ങൾ നിരത്തിലിറക്കാതെയും കർഷകരുടെയും മലയോര ജനതയുടെയും അതിജീവന സമരത്തോട് സഹകരിക്കണമെന്ന് ഇടതുപക്ഷ സംയുക്ത കർഷക സമരസമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.


മലയോര കർഷകരെയും അവരുടെ ജീവൽപ്രശ്‌നങ്ങളും പരിഗണിക്കാതെ വിവിധ ജില്ലകളിലായി നിരവധി ജനവാസ മേഖലകളെയാണ് കേന്ദ്ര സർക്കാർ പരിസ്ഥിതിലോല കരട് വിജ്ഞാപനത്തിൽ ഉൾപ്പെടുത്തിയത്. കർഷകരോടും മലയോര ജനതയോടും കേന്ദ്ര - സംസ്ഥാന സർക്കാരുകൾ പുലർത്തുന്ന അവഗണനയിൽ പ്രതിഷേധിച്ചാണ് ഹർത്താൽ. കഴിഞ്ഞ 27നാണ് കേന്ദ്ര സർക്കാർ ഏഴാമത് കരട് വിജ്ഞാപനം പുറപ്പെടുവിച്ചത്. കേരളത്തിലെ 131 വില്ലേജുകളാണ് കരട് വിജ്ഞാപനത്തിൽ ഉണ്ടായിരുന്നത്. ഇക്കാര്യത്തിൽ നിയമസഭ വിളിച്ചുചേർക്കാനോ ചർച്ച ചെയ്യാനോ യുഡിഎഫ്‌ സർക്കാർ തയ്യാറായില്ല.


വനപ്രദേശങ്ങളിൽ മാത്രമായി ഇഎസ്എ പരിമിതപ്പെടുത്തണമെന്നായിരുന്നു കഴിഞ്ഞ എൽഡിഎഫ്‌ സർക്കാർ നിർദേശം. ഇത് മറികടന്നാണ് ഇഎസ്എ വിജ്ഞാപനം വന്നത്. മലയോര കര്‍ഷകരെയും അവരുടെ ജീവല്‍പ്രശ്നങ്ങളും പരിഗണിക്കാത്ത കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരെയുള്ള മലയോര​ ജനതയുടെ താക്കീതായി ഹർത്താൽ മാറും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home