Deshabhimani

ഭിന്നശേഷിക്കാരിയായ യുവതിക്കുനേരെ ലൈംഗികാതിക്രമം; വയോധികൻ പിടിയിൽ

jail new
വെബ് ഡെസ്ക്

Published on Oct 07, 2026, 06:47 AM | 1 min read

എഴുകോൺ : ഭിന്നശേഷിക്കാരിയായ യുവതിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ വയോധികൻ പിടിയിൽ. കരീപ്ര ഭരണിക്കാവ് അബിനാഷ് ഭവനിൽ കൃഷ്ണൻകുട്ടി (73)യാണ് എഴുകോൺ പൊലീസ് അറസ്റ്റ്‌ ചെയ്‌തത്. യുവതിയുടെ മുത്തശ്ശന്റെ സുഹൃത്താണ് അറസ്റ്റിലായ വയോധികൻ. മറ്റാരും വീട്ടിൽ ഇല്ലാത്ത സമയം അതിക്രമിച്ചു കയറി യുവതിയെ ഉപദ്രവിക്കുകയായിരുന്നു. യുവതിയുടെ സഹോദരന്റെ പരാതിയിലാണ് പൊലീസ് നടപടി. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home