ഗ്ലാഡ് എഡ്യുക്കേഷൻ ബിരുദദാന സംഗമം

റിയാദ്: ഐസിഎഫിന്റെ ‘ഗ്ലാഡ് എഡ്യൂക്കേഷൻ’ പദ്ധതിക്കുകീഴിൽ വിവിധ പരിശീലനം പൂർത്തിയാക്കിയവർക്കുള്ള ബിരുദദാനം സംഘടിപ്പിച്ചു. കോഴിക്കോട് മർകസ് ഐടിഐയുമായി സഹകരിച്ച് പ്രവാസികൾക്കായി നടപ്പാക്കിയ നാല് സാങ്കേതിക പരിശീലന കോഴ്സുകളുടെ സർട്ടിഫിക്കറ്റ് ഓൺലൈനായി നടന്ന ചടങ്ങിൽ വിതരണം ചെയ-്‌തു.
മർകസ് ഡയറക-്‌ടർ ജനറൽ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ-്‌തു. ഐസിഎഫ് ഇന്റർനാഷണൽ പ്രസിഡന്റ് അബ്‌ദുൾ അസീസ് സഖാഫി മമ്പാട് അധ്യക്ഷനായി. കാന്തപുരം എ പി അബൂബക്കർ മുസ്ല്യാർ മുഖ്യപ്രഭാഷണം നടത്തി. ഡോ. എം അബ-്‌ദുൾ റഹ-്‌മാൻ, മർകസ് ഐടിഐ പ്രിൻസിപ്പൽ മുഹമ്മദ് അലി, നിസാർ സഖാഫി, അക്ബർ ബാദുഷ സഖാഫി, ശരീഫ് കാരശേരി, ഉസ-്‌മാൻ സഖാഫി തിരുവത്ര എന്നിവർ സംസാരിച്ചു. ഹമീദ് പരപ്പ സ്വാഗതവും ഫാറൂഖ് കവ്വായി നന്ദിയും പറഞ്ഞു.









0 comments