കോടിയേരിയെ അനുസ്‌മരിച്ച് അസീർ പ്രവാസിസംഘം

ജിദ്ദ: കോടിയേരി ബാലകൃഷ-്‌ണന്റെ ഓർമപുതുക്കി അസീർ പ്രവാസി സംഘം. ഓഫീസ് അങ്കണത്തിൽ സംഘടിപ്പിച്ച അനുസ-്‌മരണ സമ്മേളനം രക്ഷാധികാരി ബാബു പരപ്പനങ്ങാടി ഉദ്ഘാടനം ചെയ-്‌തു. അബ-്‌ദുൾ വഹാബ് കരുനാഗപ്പള്ളി അധ്യക്ഷനായി. അസീർ പ്രവാസിസംഘം ജനറൽ സെക്രട്ടറി സുരേഷ് മാവേലിക്കര മുഖ്യപ്രഭാഷണം നടത്തി.
ഏരിയ കമ്മിറ്റി സെക്രട്ടറി പൊന്നപ്പൻ കട്ടപ്പന, എക-്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ മുഹമ്മദ് ബഷീർ വണ്ടൂർ, സലീം കൽപ്പറ്റ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ സുരേന്ദ്രൻ പിള്ള മൈലക്കാട്, റസാഖ് ചെർപ്പുളശേരി എന്നിവർ സംസാരിച്ചു. വിശ്വനാഥൻ മുന്നിയൂർ സ്വാഗതവും റഹീം പത്തനാപുരം നന്ദിയും പറഞ്ഞു.









0 comments