ബാങ്കിങ് മേഖലയിൽ തൊഴിൽസുരക്ഷ ഇല്ലാതായി: എളമരം കരീം

elamaram kareem befi
വെബ് ഡെസ്ക്

Published on Apr 25, 2025, 11:46 PM | 1 min read


കൊച്ചി : ബാങ്കിങ്‌ മേഖലയിൽ തൊഴിൽസുരക്ഷയും അഭിമാനത്തോടെ പണിയെടുക്കാനുള്ള സാഹചര്യവും ഇല്ലാതാവുകയാണെന്ന്‌ സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം പറഞ്ഞു. ബാങ്ക്‌ എംപ്ലോയീസ്‌ ഫെഡറേഷൻ ഓഫ്‌ ഇന്ത്യ (ബെഫി) 15–-ാം സംസ്ഥാന സമ്മേളനം കൊച്ചിയിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


ബാങ്കിങ്‌ മേഖലയിൽ മനുഷ്യാവകാശലംഘനങ്ങൾ തുടർക്കഥയാവുകയാണ്. ശാഖകളിൽ പണിയെടുക്കാൻ വേണ്ടത്ര ജീവനക്കാരില്ല. ജീവനക്കാർക്ക്‌ ജോലിഭാരമേറി. അധികാരം ഉപയോഗിച്ചും ജാതി അധിക്ഷേപങ്ങൾ നടത്തിയും ജീവനക്കാരെ സമ്മർദത്തിലാക്കുന്ന സംഭവങ്ങൾവരെ അടുത്തിടെ ഉണ്ടായി.


കേന്ദ്രസർക്കാർ തൊഴിലാളിവിരുദ്ധ നയങ്ങളാണ്‌ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്‌. ജീവനക്കാരുടെ അവകാശങ്ങൾ നിഷേധിക്കുന്നതോടൊപ്പം ബാങ്കിങ്‌ മേഖലയിലെയടക്കം സമ്പത്ത്‌ കോർപറേറ്റുകളുടെ കാൽക്കൽ അടിയറവയ്‌ക്കുകയാണ്‌. ഇത്തരം നയങ്ങൾക്കെതിരെ പോരാട്ടം ഉയർത്തിക്കൊണ്ടുവരണമെന്നും എളമരം കരീം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home