തൊഴിലാളികളെ കേന്ദ്രത്തിന് പുച്ഛം : എളമരം കരീം

ചേർത്തല
തൊഴിലാളികളെ കേന്ദ്രസർക്കാരിന് പുച്ഛമാണെന്ന് ട്രേഡ് യൂണിയൻ സെമിനാർ ഉദ്‌ഘാടനംചെയ്‌ത് സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം പറഞ്ഞു. 29 തൊഴിൽനിയമം ക്രോഡീകരിച്ച് നാല് ലേബർകോഡ് ഏകപക്ഷീയമായി കൊണ്ടുവന്നത് അതിന് ഉദാഹരണമാണ്. പാർലമെന്ററി സ്‌റ്റാൻഡിങ് കമ്മിറ്റി ഏകകണ്‌ഠമായി നിർദേശിച്ച ഭേദഗതികൾപോലും അംഗീകരിച്ചില്ല.
ഐഎൽഒ അംഗീകരിച്ച പ്രമാണങ്ങൾ അടിസ്ഥാനമാക്കിയാണ് വിവിധ രാജ്യങ്ങൾ തൊഴിൽനിയമങ്ങൾ അംഗീകരിച്ചത്. നിയമങ്ങൾ മാറ്റിമറിക്കുമ്പോൾ പാർലമെന്റിൽ കേവല ജനാധിപത്യമര്യാദ പോലും പാലിച്ചില്ല. പെൻഷൻ സമ്പ്രദായം ഇല്ലാതാക്കാനാണ് കേന്ദ്രസർക്കാർ നീക്കം. തൊഴിലാളികൾ നേടിയ അവകാശങ്ങളിൽ ആർഎസ്‌എസിനും ബിജെപിക്കും ഒരു പങ്കുമില്ല. അതുകൊണ്ടാണ് എല്ലാം നിഷേധിക്കാൻ അവർ മടിക്കാത്തത്.
20ന്റെ അഖിലേന്ത്യ പണിമുടക്കിന് പ്രാധാന്യം ഏറെയാണെന്നും എളമരം കരീം പറഞ്ഞു.









0 comments