print edition വൈദ്യുതി സ്‌മാർട്ട് മീറ്റർ ; കോർപറേറ്റ് ചൂഷണം തടഞ്ഞത് കേരളം മാത്രം : എളമരം കരീം

കൊച്ചി
വൈദ്യുതി സ്‌മാർട്ട് മീറ്റർ സ്ഥാപിക്കുന്നതിനുപിന്നിലെ ചൂഷണത്തെ ചെറുത്തുതോൽപ്പിച്ചത് കേരളം മാത്രമാണെന്ന് സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീംപറഞ്ഞു. കെഎസ്‌ഇബി വർക്കേഴ്‌സ് അസോസിയേഷൻ (സിഐടിയു) 28–-ാം സംസ്ഥാന സമ്മേളനത്തിന്റെ സ്മരണിക പ്രകാശിപ്പിക്കുകയായിരുന്നു അദ്ദേഹം.
വൻകിട കന്പനികൾക്ക് ദീർഘകാല അടിസ്ഥാനത്തിൽ പണംപിരിക്കാനും കോടികൾ ലാഭമുണ്ടാക്കാനുമാണ് സ്‌മാർട്ട് മീറ്റർ സ്ഥാപിക്കുന്നതിലൂടെ ലക്ഷ്യമിട്ടത്. എന്നാൽ കേരളം കാപെക്സ് (കാപിറ്റൽ എക്സ്‌പെൻഡിച്ചർ) മാതൃകയിൽ പൊതുമേഖലയിൽ സ്‌മാർട്ട് മീറ്റർ നിർമിച്ച് കുറഞ്ഞ വിലയിൽ ഉപയോക്താക്കൾക്ക് നൽകി. 8000 മുതൽ 9000 രൂപവരെയാണ് കോർപ്പറേറ്റ് കന്പനികൾ വില നിശ്ചയിച്ചത്. കേരള സ്‌റ്റേറ്റ് ഇലക്‌ട്രിസിറ്റി മേഖലയിലെ ട്രേഡ്‌യൂണിയനുകളും സംസ്ഥാന സർക്കാരും ഒപ്പംനിന്ന് ഇൗ നീക്കത്തെ എതിർക്കുകയായിരുന്നെന്നും എളമരം കരീം പറഞ്ഞു.









0 comments