print edition ഇ കെ നായനാര്‍ ദിനം 19ന്

ഇ കെ നായനാര്‍
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗവുമായിരുന്ന ഇ കെ നായനാരുടെ 22ാം ചരമവാര്‍ഷിക ദിനം ചൊവ്വാഴ്ച ആചരിക്കും. പാര്‍ടി ഓഫീസ് അലങ്കരിച്ചും പതാക ഉയര്‍ത്തിയും അനുസ്മരണ സമ്മേളനം നടത്തണമെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ അറിയിച്ചു.
കേരളത്തില്‍ തൊഴിലാളി വര്‍ഗപ്രസ്ഥാനങ്ങളും കമ്യൂണിസ്റ്റ് പാര്‍ടിയും കെട്ടിപ്പടുക്കുന്നതില്‍ മഹത്തായ സംഭാവന നല്‍കിയ നേതാവാണ് നായനാര്‍. സ്വാതന്ത്ര്യ സമരത്തിലും ഭരണാധികാരിയെന്ന നിലയിലും ശ്രദ്ധേയമായ സംഭാവനയാണ് അദ്ദേഹം നല്‍കിയത്.
നിയമസഭാ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായ വേളയിലാണ് ഇത്തവണ നായനാരുടെ സ്മരണ പുതുക്കുന്നത്. കേരളത്തില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് തിരിച്ചടിയേറ്റ തെരഞ്ഞെടുപ്പാണിത്. വികസനക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തിയ എല്‍ഡിഎഫ് സര്‍ക്കാരിന് തുടര്‍ച്ച നേടാനായില്ല. പലയിടത്തും മുന്നണിക്കും പാര്‍ടിക്കുമുണ്ടായ വീഴ്ചകളും പോരായ്മകളും പരിഹരിച്ച് അതിശക്തമായ മുന്നേറ്റമുണ്ടാക്കാനുള്ള ഊര്‍ജമാണ് നായനാരുടെ സ്മരണ.
ബംഗാളിലുള്‍പ്പടെ പരീക്ഷിച്ച് വിജയിപ്പിച്ച, ബിജെപിയുടെ വര്‍ഗീയ രാഷ്ട്രീയം കേരളത്തിലേക്കും പടര്‍ത്താൻ ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. അതിനെതിരെ പോരാടാന്‍ ജനങ്ങളെ അണിനിരത്തി രാജ്യമാകെ ഇടതുപക്ഷം കരുത്താര്‍ജ്ജിക്കണമെന്നും പ്രസ്താവനയിൽ പറഞ്ഞു.










0 comments