ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്ന ബാക്ടീരിയയുടെ സാന്നിധ്യം; വിവിധ ബ്രാൻഡുകളുടെ സോപ്പുകൾ തിരിച്ചുവിളിച്ചു

പ്രതീകാത്മകചിത്രം
ന്യൂയോർക്ക് : വിവിധ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്ന ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതിനെത്തുടർന്ന് അമേരിക്കയിൽ വിവിധ ബ്രാൻഡുകളുടെ ഹാൻഡ് സോപ്പുകൾ തിരിച്ചുവിളിച്ചു. അമേരിക്കയിലെ 15 സംസ്ഥാനങ്ങളിൽ വിതരണം ചെയ്ത ഹാൻഡ് സോപ്പുകളാണ് ബാക്ടീരിയ മലിനീകരണ സാധ്യതയെ തുടർന്ന് തിരിച്ചുവിളിച്ചത്. ഈ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് ഉൽപ്പന്നം ഉപയോഗിക്കുന്നത് താൽക്കാലികമായോ ചികിത്സയിലൂടെ മാറാവുന്നതോ ആയ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.
കാലിഫോർണിയ, ജോർജിയ, ഇല്ലിനോയിസ്, ലോവ, മേരിലാൻഡ്, മിസിസിപ്പി, നെബ്രാസ്ക, ന്യൂയോർക്, നോർത്ത് കരോലിന, നോർത്ത് ഡക്കോട്ട, പെൻസിൽവാനിയ, സൗത്ത് കരോലിന, ടെക്സാസ്, വാഷിങ്ടൺ, വിസികോൺസിൻ എന്നീ സംസ്ഥാനങ്ങളിലാണ് ഉൽപ്പന്നങ്ങൾ വിതരണം ചെയ്തിരുന്നത്. 19 ഹോൾസെയിൽ സ്ഥാപനങ്ങളിലേക്കും ഒരു റീട്ടെയിൽ സ്ഥാപനത്തിലേക്കുമാണ് ഇവ എത്തിയതെന്ന് റിപ്പോർട്ടിൽ പറയുന്നു.
Intercon Foaming Pear Hand Soap With Aloe, Clearly Better by Intercon Foaming Pear Hand Soap, Summit 150 Foaming Hand Soap, Vestis Foaming Hand Soap Fresh Pear Scent, Laura Lynn Honey Apple Crisp Liquid Hand Soap, Laura Lynn Foaming Pear Scent Hand Soap എന്നിവയാണ് തിരിച്ചുവിളിച്ച പ്രധാന ഉൽപ്പന്നങ്ങൾ.
ചില സോപ്പുകളിൽ Pseudomonas aeruginosa, Pseudomonas putida, Pseudomonas monteilii, Serratia marcescens, Serratia nematodiphila തുടങ്ങിയ ബാക്ടീരിയകളുടെ സാന്നിധ്യ സാധ്യതയാണ് കണ്ടെത്തിയത്. Pseudomonas aeruginosa പോലുള്ള ബാക്ടീരിയകൾ പ്രതിരോധശേഷി കുറഞ്ഞവരിൽ ശ്വാസകോശം, രക്തം തുടങ്ങിയ ഭാഗങ്ങളിൽ അണുബാധയ്ക്ക് കാരണമാകാം.
തിരിച്ചുവിളിച്ച പല ഉൽപ്പന്നങ്ങളും പ്രധാനമായും സ്ഥാപനങ്ങൾ, ജോലിസ്ഥലങ്ങൾ തുടങ്ങിയവയിൽ ഉപയോഗിക്കുന്ന തരത്തിലുള്ളവയാണ്. എന്നാൽ Laura Lynn ബ്രാൻഡിലെ രണ്ട് സോപ്പുകൾ സാധാരണ ഉപഭോക്താക്കൾ വാങ്ങുന്ന ചെറിയ ബോട്ടിലുകളിലാണ് വിൽപ്പന നടത്തിയിരുന്നതെന്ന് റിപ്പോർട്ട് പറയുന്നു.









0 comments