അഫ്ഗാനെതിരെ ഇന്ത്യയ്ക്ക് 160 റൺ വിജയലക്ഷ്യം; ജയിച്ചാൽ പരമ്പര

അഫ്ഗാൻ ഓപ്പണർ റഹ്‌മാനുള്ള ഗുർബസിന്റെ വിക്കറ്റ് നേടിയ ഇന്ത്യൻ പേസർ അർഷ്‌ദീപ് സിങിന്റെ ആഹ്ലാദം| ഫോട്ടോ: പി വി സുജിത്ത്
ന്യൂഡൽഹി: അഫ്‌ഗാനിസ്ഥാനെതിരായ രണ്ടാം ട്വന്റി20 ക്രിക്കറ്റ് മത്സരത്തിൽ ഇന്ത്യയ്ക്ക് 160 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്ഥാന് നിശ്ചിത ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 159 റൺസ് എടുക്കാനെ സാധിച്ചുള്ളൂ. ഇന്ത്യയ്ക്കായി നിതീഷ് കുമാർ റെഡ്ഡി മൂന്നും അർഷ്‌ദീപ് സിങ് രണ്ടും വിക്കറ്റെടുത്ത് തിളങ്ങി. വിജയിച്ചാൽ ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാക്കാം.
ഇന്ത്യൻ പേസർ അർഷ്‌ദീപ് സിങിന്റെ ബോളിൽ അഫ്ഗാൻ ഓപ്പണർ റഹ്‌മാനുള്ള ഗുർബസിന്റെ ബാറ്റ് കൈവിട്ടു പോകുന്നു| ഫോട്ടോ: പി വി സുജിത്
വിജയം അനിവാര്യമായ മത്സരത്തിൽ റൺസ് കൂട്ടിചേർക്കും മുമ്പ് തന്നെ അഫ്ഗാനിസ്ഥാന് വിക്കറ്റ് നഷ്ടമായി. ഓപ്പണർ റഹ്‌മാനുള്ള ഗുർബസ് (0) രാണ്ടാം മത്സരത്തിലും പൂജ്യത്തിന് പുറത്തായി. അർഷ്‌ദീപ് സിങിനാണ് വിക്കറ്റ്. ടീം സ്കോർ അൻപത് കടന്നതിന് പിന്നാലെ ക്യാപ്‌റ്റൻ ഇബ്രാഹിം സദ്രാൻ(37) നിതീഷ് കുമാർ റെഡ്ഡിക്ക് മുന്നിൽ വീണു. ക്യാപ്റ്റൻ തന്നെയാണ് ടീമിന്റെ ടോപ് സ്കോറർ. അവസാന ഓവറുകളിൽ മുഹമ്മദ് നബിയും (20) റാഷിദ് ഖാനും (28) നടത്തിയ പോരാട്ടമാണ് ടീമിന് പൊരുതാനുള്ള സ്‌കോർ സമ്മാനിച്ചത്.









0 comments