ad
Deshabhimani

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പീഡനം; ഒളിവിലായിരുന്ന പ്രതികൾ പിടിയിൽ

Job Fraud  case.jpg

അബ്ദുൾ റാസിക്, ദിറാർ

വെബ് ഡെസ്ക്

Published on Sep 15, 2026, 09:34 PM | 1 min read

താനൂർ: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന രണ്ടുപേരെ താനൂർ പൊലീസ് പിടികൂടി. താനൂർ സ്വദേശികളായ അബ്ദുൾ റാസിക് (36), ദിറാർ (43) എന്നിവരാണ് പിടിയിലായത്. യുവതിയുടെ പരാതിയിൽ കേസെടുത്ത് അന്വേഷണം നടത്തവെ പൊലീസിനെ കബളിപ്പിച്ച് പ്രതി ഒളിവിൽ പോവുകയായിരുന്നു.


പരാതിക്കാരിക്ക് പ്രതികളുടെ പൂർണമായ പേരോ വിലാസമോ അറിയില്ലായിരുന്നു. ‘ബോസ്’ എന്ന വിളിപ്പേര് മാത്രമാണ് അറിയുക. വിശദമായ അന്വേഷണത്തിലും ശാസ്ത്രീയമായ തെളിവ് ശേഖരണത്തിലുമാണ് പ്രതികളുടെ പേരും വിലാസവും പൊലീസ് തിരിച്ചറിഞ്ഞത്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home