ad
Deshabhimani

സ്‌കൂൾ കലോത്സവത്തിനിടെ അധ്യാപകൻ കുഴഞ്ഞുവീണു മരിച്ചു

school teacher died

മജോ ജോസഫ്

വെബ് ഡെസ്ക്

Published on Sep 15, 2026, 08:30 PM | 1 min read

​പാലാ : സ്‌കൂൾ കലോത്സവത്തിനിടെ മുഖ്യസംഘാടകനായ അധ്യാപകൻ കുഴഞ്ഞുവീണു മരിച്ചു. പാലാ ഇല്ലിക്കൽ മജോ ജോസഫ് (52) ആണ് മരിച്ചത്. ചൊവ്വ പകൽ 11ന് ചേർപ്പുങ്കൽ ഹോളിക്രോസ് എച്ച്എസ്എസിലായിരുന്നു സംഭവം. സ്‌കൂൾ കലോത്സവത്തിൻ്റെ മുഖ്യസംഘാടകനായിരുന്ന മജോ പരിപാടികൾ വിവരിച്ച ശേഷം വേദിയിൽ നിന്നും ഇറങ്ങുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ മെഡിസിറ്റിയിൽ എത്തിച്ചെങ്കിലും മരിച്ചു.


സ്‌കൂളിലെ മലയാളം അധ്യാപകനായിരുന്നു. സംസ്‌കാരം ബുധൻ വൈകിട്ട് നാലിന് പാലാ സെൻ്റ് തോമസ് കത്തീഡ്രൽ സെമിത്തേരിയിൽ. ഭാര്യ: മഞ്ജുള ആൻ്റണി (അധ്യാപിക സെൻ്റ് മേരീസ് എച്ച്എസ് അറക്കുളം) പാലാ പുതിയാകുന്നേൽ കുടുംബാഗം. മകൻ: ജെറാർഡ് ജോസഫ് (വിദ്യാർഥി, ബി വി എം കോളേജ്, ചേർപ്പുങ്കൽ). സഹോദരങ്ങൾ: സിജോ ജോസഫ് ഒലവക്കോട് (റയിൽവേ), സജോ ജോസഫ് (ഇടമറുക് ), ശാലിനി പ്രേംജിത്ത് ഏർത്തയിൽ കുറ്റില്ലം (ഹെഡ് അക്കൗണ്ടൻ്റ് കടനാട് പഞ്ചായത്ത്).​



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home