ad
Deshabhimani

യുഡിഎഫ്‌ കേരളത്തിൽ ആർഎസ്‌എസ്‌ അജൻഡ നടപ്പാക്കുന്നു: പിണറായി വിജയൻ

Pinarayi Vijayan.jpg
വെബ് ഡെസ്ക്

Published on Sep 15, 2026, 08:34 PM | 1 min read

കോഴിക്കോട്‌: യുഡിഎഫ്‌ സർക്കാർ കേരളത്തിൽ ആർഎസ്‌എസ്‌ അജൻഡ നടപ്പിലാക്കുകയാണെന്ന് സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗവും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ പറഞ്ഞു. വഖഫ്‌ ബോർഡ്‌, പിഎം ശ്രീ, വൈസ്‌ ചാൻസിലർ നിയമനത്തിലെല്ലാം ആർഎസ്‌എസ്‌ അജണ്ടയ്‌ക്ക്‌ കീഴ്‌പ്പെടുന്ന സ്ഥിതിയാണ്‌ കേരളം കണ്ടുകൊണ്ടിരിക്കുന്നത്‌.


മതനിരപേക്ഷതയുടെ വിളനിലമായ നമ്മുടെ നാടിനെ വർഗീയതക്ക്‌ അനുകൂലമായി മാറ്റാനുള്ള നടപടിയാണ്‌ സർക്കാർ സ്വീകരിച്ചുകൊണ്ടിരിക്കുന്നത്‌. വർഗീയതക്കും പ്രതിലോമ രാഷ്‌ട്രീയത്തിനുമെതിരെ ശക്തമായ നിലപാട്‌ ഉയർന്നുവരാൻ സിപിഐ എമ്മിന്‌ കൂടുതൽ കരുത്തുണ്ടാവേണ്ടത്‌ അനിവാര്യമാണ്‌.


കാലഘട്ടത്തിന്റെ പ്രത്യേകത അനുസരിച്ചുള്ള വളർച്ച, മുന്നേറ്റം സിപിഐ എമ്മിനുണ്ടാവണം. അതാണ്‌ മൂന്നുനാൾ കോഴിക്കോട്‌ ചേർന്ന വിപുലികൃത സംസ്ഥാന കമ്മറ്റി ഗ‍ൗരവമായി ചർച്ചചെയ്‌തത്‌. ഇത്‌ പാർടിക്ക്‌ പുതിയതലത്തിലുള്ള ഉ‍ൗർജം പകരുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. അതിന്റെ ഭാഗമായി എല്ലാവിഭാഗം ജനങ്ങളും കൂടുതൽ കരുത്തോടെ പാർടിയെ പിന്താങ്ങണമെന്നും പിണറായി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home