വിഴിഞ്ഞത്ത് എട്ട് മത്സ്യത്തൊഴിലാളികളെ കാണാതായി

fishermen
വെബ് ഡെസ്ക്

Published on May 30, 2025, 10:03 PM | 1 min read

വിഴിഞ്ഞം: വിഴിഞ്ഞത്തുനിന്ന്‌ മത്സ്യബന്ധനത്തിനുപോയ എട്ട് മത്സ്യത്തൊഴിലാളികളെ കാണാതായി. രണ്ട് ബോട്ടുകളാണ് വ്യാഴം ഉച്ചയ്ക്കുശേഷം മത്സ്യബന്ധനത്തിനായി വിഴിഞ്ഞം തീരത്ത് നിന്ന് പോയത്. ഇവർ ഇന്ന് രാവിലെ മടങ്ങി എത്തേണ്ടതായിരുന്നു. എന്നാൽ മടങ്ങി എത്താതായതോടെ ബന്ധുക്കൾ വിഴിഞ്ഞത്തെ ഫിഷറീസ് ഓഫീസിൽ വിവരമറിയിച്ചു.


വിഴിഞ്ഞം സ്വദേശി റോബിൻസന്റെ ഉടമസ്ഥതയിലുള്ള വള്ളത്തിൽ പോയ റോബിൻസൺ, ഡേവിഡ്സൺ, ദാസൻ, യേശുദാസൻ, എന്നിവരും ലാസറിന്റെ ഉടമസ്ഥതയിലുള്ള വള്ളത്തിൽ പോയ ജോസഫ്, ജോണി, മത്യാസ്, മുത്തപ്പൻ എന്നിവരെയാണ് കാണാതായത്. ഇവർക്കായി തിരച്ചിൽ നടത്താൻ വിഴിഞ്ഞത്തുനിന്ന്‌ പോയ നാല് മത്സ്യത്തൊഴിലാളികളെയും കാണാതായതോടെ ആശങ്കയുണ്ടായെങ്കിലും ഇവർ രാത്രിയോടെ തമിഴ്നാട് കുളച്ചൽ ഭാഗത്ത് കയറിയെന്നാണ് വിവരം.


കടലിൽ കനത്ത കാറ്റും വൻതിരകളുമുള്ളതിനാൽ കൂടുതൽ വള്ളങ്ങൾ ഇറങ്ങി തിരച്ചിൽ നടത്താൻ കഴിയാത്ത സ്ഥിതിയാണ്. കാണാതായവരുടെയെല്ലാം ഫോണുകൾ സ്വിച്ച് ഓഫ് ആണ്. മത്സ്യബന്ധനം കഴിഞ്ഞ് തിരികെയെത്താത്തതിനാൽ ഇവരുടെ ബന്ധുക്കളും നാട്ടുകാരും ഭീതിയിലാണ്.



deshabhimani section

Related News

View More
0 comments
Sort by

Home