'ഇഡിയുടേത് രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള നീക്കം, സഹകരണ മേഖലയെ തകർക്കാന്‍ ശ്രമം': പിണറായി വിജയൻ

കോട്ടയം : സഹകരണ മേഖലയെ തകർക്കാൻ ഇഡിയെ ഉപകരണമാക്കി മാറ്റുകയാണെന്നും ഇഡിയുടേത് രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള നീക്കമാണെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഇത്തിത്താനം സർവീസ് സഹകരണ ബാങ്കിന്റെ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഴിമതി നടത്തിയവരെ സ്വാധീനിച്ച് മാപ്പ് സാക്ഷിയാക്കുന്ന നിലപാടാണ് കരുവന്നൂർ ബാങ്കിൽ കണ്ടെതെന്നും പിണറായി പറഞ്ഞു. 'ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇഡി ഒരു രാഷട്രീയ പാർടിയെ പ്രതിയാക്കുന്നത്. കരുവന്നൂരിൽ കണ്ടത് അങ്ങനെയൊരു രാഷ്ട്രീയ നീക്കമാണ്. കരുവന്നൂർ ബാങ്കിൽ ചിലർ തെറ്റായ കാര്യങ്ങൾ ചെയ്തപ്പോൾ അതിനെതിരെ നടപടിയെടുത്തു. ആ ഘട്ടത്തിലാണ് ഇഡി ഇടപെടുന്നത്. അഴിമതി നടത്തിയവരെ ഇഡി സ്വാധീനിക്കുകയും മാപ്പുസാക്ഷിയാക്കുകയും ചെയ്തു.
ഇഡിയും അവരെ പിന്നിൽ നിന്ന് നയിക്കുന്നവരും മനസിൽ കാണുന്ന കാര്യങ്ങൾ പറയാൻ നിർബന്ധിച്ചു. അത്തരത്തിലുള്ള സ്റ്റേറ്റ്മെന്റുകൾ അവരിൽ നിന്ന് എഴുതിവാങ്ങി. അത് വലിയ തെളിവാണെന്ന് പറഞ്ഞാണ് സിപിഐ എമ്മിനെ പ്രതിയാക്കിയത്. ഇതിൻ്റെ ഫലമായി സിപിഐ എം തൃശ്ശൂർ ജില്ലാ സെക്രട്ടറിമാരായി വന്നവരെയെല്ലാം പ്രതിയാക്കുകയും ചെയ്തു. സഹകരണമേഖലയെന്നത് കക്ഷി രാഷ്ട്രീയത്തിന് അതീതമാണ്. എന്നാൽ അതിനെ തകർക്കാനുള്ള ഉപകരണമായി ഇഡി മാറ്റുകയാണ്', പിണറായി വിജയൻ പറഞ്ഞു.










0 comments